സ്വന്തം ലേഖകന്‍: പത്തു കോടി പൊടിച്ച് ഒരു താലികെട്ട്, ബിഗ് ബജറ്റ് കല്യാണത്തിന് ഒരുങ്ങി താരജോഡികളായ സാമന്തയും നാഗചൈതന്യയും. ടോളിവുഡ് കാത്തിരുന്ന നാഗചൈതന്യ, സാമന്ത വിവാഹച്ചടങ്ങുകള്‍ ലളിതമായിരിക്കും എന്നുള്ള റിപ്പോര്‍ട്ടുകളെ നിഷേധിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഹൈദരാബാദില്‍ നടക്കുന്ന വിവാഹ സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ അറിനും എട്ടിനുമാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഹൈന്ദവ, ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന നൂറ് പ്രേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്. എന്നാല്‍, അതായിരിക്കില്ല ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിന്റെ കഥ. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും അന്ന് സത്കാരത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
താരങ്ങളില്‍ കൂട്ടത്തോടെ മണ്ണിലിറങ്ങുന്ന സത്കാരത്തിന് പത്ത് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിവാഹത്തിന് സാമന്ത അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരു താരങ്ങളുടേയും ആരാധകര്‍ ഒരു ബിഗ് ബജറ്റ് ചിത്രത്തിനെന്ന പോലെയാണ് വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല