സ്വന്തം ലേഖകന്‍: ‘അവസരങ്ങള്‍ വാഗ്ദാനം ചെയ്തു പലരും പലതും ആവശ്യപ്പെട്ടിട്ടുണ്ട്,’ തമിഴ്‌നടി വരലക്ഷ്മിക്കു പിന്നാലെ തന്റെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു നഗ്മയും. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഇന്ത്യാ ടുഡേ നടത്തിയ ചര്‍ച്ചയിലാണ് നഗ്മ തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. കൊച്ചിയില്‍ പ്രശസ്ത നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ശരത് കുമാറിന്റെ മകളും നടടിയുമായ വരലക്ഷ്മി ഒരു ചാനല്‍ മേധാവി തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇതിനിടെയാണ് സമാന്തമായ അനുഭവം പങ്കുവെച്ച് പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയും രംഗത്തെത്തിയത്. സിനിമയില്‍ മികച്ച അവസരങ്ങള്‍ വാഗാദാനം ചെയ്ത് തന്നെയും പലരും പലതിനും ക്ഷണിച്ചിട്ടുണ്ടെന്ന് നഗ്മ വെളിപ്പെടുത്തി. സിനിമാ മേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളല്ല തങ്ങളുടേതെന്ന് ഇവര്‍ പറയുന്നു. തമിഴ് സിനിമാ രംഗത്ത് മാത്രമല്ല ഹോളിവുഡിലും ബോളിവുഡിലും നടികള്‍ നേരിടുന്നത് സമാന അനുഭവങ്ങളാണെന്ന വസ്തുതയും ചര്‍ച്ചചെയ്യപ്പെട്ടു. കേരളത്തില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവവും ചര്‍ച്ചക്കെത്തിയവര്‍ ചൂണ്ടിക്കാട്ടി. നടി ഖുശ്ബു ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തുനിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സിനിമാ മേഖല നിഗൂഡതകള്‍ നിറഞ്ഞ അടഞ്ഞ അധ്യായമാണെന്നും അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുകയാണ് ചെയ്യാറുള്ളതെന്നും ചര്‍ച്ചയില്‍ പറഞ്ഞു. അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് ആരും തുറന്നു പറയാതെ മൂടിവെയ്ക്കുന്നതെന്നും ചര്‍ച്ചയില്‍ ചൂണ്ടുക്കാട്ടി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടിമാര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ പലരും മുന്നോട്ടു വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല