സ്വന്തം ലേഖകന്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആശ്വാസ ജയവും പരമ്പരയും, അശ്വിന് 13 വിക്കറ്റ്. ട്വന്റി 20യും ഏകദിനവും തോറ്റമ്പിയ ഇന്ത്യക്ക് പുതുജീവന്‍ നല്‍കുന്നതായി ടെസ്റ്റ് ജയം. 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്.ഒപ്പം പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 108 റണ്‍സിന് ജയിച്ചിരുന്നു. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റ് മഴ കാരണം റദ്ദാക്കി. നിലവിലെ ഒന്നാം റാങ്കുകാരായ ദക്ഷിണാഫ്രിക്ക ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് വിദേശത്ത് ഒരു പരമ്പര തോല്‍ക്കുന്നത്.
ജയിക്കാന്‍ 310 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 185 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. എട്ട് വിക്കറ്റോടെ അശ്വിനാണ് സന്ദര്‍ശകരുടെ നടുവൊടിച്ചത്. ലെഗ് സ്പിന്നര്‍ അമിത് മിശ്ര 3 വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്ത ജഡേജയ്ക്ക് രണ്ടാമിന്നിംഗ്‌സില്‍ വിക്കറ്റൊന്നും കിട്ടിയില്ല. രണ്ട് ഇന്നിംഗ്‌സുകളിലുമായി 13 വിക്കറ്റ് എടുത്ത അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.
നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ദില്ലിയില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല