സംഗീത റിയാലിറ്റി ഷോകളില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ എവിടെപ്പോകുന്നുവെന്ന് നിങ്ങള്‍ ചിന്തിയ്ക്കാറുണ്ടോ? ഉദിയ്ക്കുന്നതിനെക്കാള്‍ വേഗത്തില്‍ അസ്തമിയ്ക്കുന്ന പ്രതിഭാസങ്ങളായി ഇവര്‍ മാറിയെന്നതാണ് യാഥാര്‍ഥ്യം. എന്തായാലും ഇക്കൂട്ടരില്‍ ഒരാളുടെ വിവരം ലഭിച്ചിരിയ്ക്കുന്നു. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങറിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നജീം അര്‍ഷാദാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഒരു വീഡിയോ ആല്‍ബത്തിലൂടെയാണ് നജീം സംഗീതപ്രേമികളുടെ ഇഷ്ടംപിടിച്ചുപറ്റുന്നത്. നജീം ആലപിച്ച ഇദയനിലായെന്ന ഗാനം ഓണ്‍ലൈന്‍ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചുകഴിഞ്ഞു.
സ്വന്തമായി ഒരു വീഡിയോ ആല്‍ബം ഒരുക്കണമെന്ന് ആഗ്രഹത്തിലാണ് ഇദയനില ഒരുക്കിയത്. തമിഴ്, മലയാളം ഹിന്ദി ഭാഷകളിലായി അഞ്ച് ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളതെന്ന് നജീം പറയുന്നു. ആസിഫ് അലി, റീമ കല്ലിങ്കല്‍, ജയസൂര്യ തുടങ്ങിയവരെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോ ആല്‍ബം ശ്രദ്ധിയ്ക്കപ്പെട്ടതിന്റെ സന്തോഷം നജീം മറച്ചുവെയ്ക്കുന്നില്ല.
ആല്‍ബത്തിന്റെ അണിയറയില്‍ പ്രമുഖരാണ് അണിനിരന്നത്. വിഷ്വല്‍ക്വാളിറ്റിയില്‍ ഇത് പ്രതിഫലിയ്ക്കുന്നുമുണ്ട്. വീഡിയോ ആല്‍ബത്തെ യുവഗായകന്റെ കുടുംബകാര്യമെന്നും വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. നജീമിന്റെ സഹോദരനായ ഹാരിച്ച് ഷെഹ്‌സാദ് ആണ് സംഗീതം കൈകാര്യം ചെയ്തത്. നജീമിന്റെ പിതാവും ഇവര്‍ക്കൊപ്പമുണ്ട്. താരത്തിന്റെ ഉറ്റസുഹൃത്തായ അഭിനന്ദ് കുമാറാണ് വീഡിയോയുടെ സംവിധായകന്‍. ലാല്‍ജോസ് ഒരുക്കുന്ന ഡയമണ്ട് നെക്‌സലേസിന് വേണ്ടി നജീം പാടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല