സ്വന്തം ലേഖകന്‍: നല്‍ഗോണ്ട ദുരഭിമാന കൊല; വാടകക്കൊലയാളിയ്ക്ക് ഐഎസ്‌ഐ ബന്ധം; പ്രതിഫലം ഒരു കോടി രൂപ. ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിയെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. ദുരഭിമാനക്കൊലയ്ക്കായി നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് ഐഎസ്‌ഐ ബന്ധമുള്ള കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കൊലപാതകം നടത്താന്‍ ഒരു കോടി രൂപയാണ് ഇവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്. 18 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം മോചിപ്പിച്ചയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവഎന്‍ജിനീയറായ പെരുമല്ല പ്രണയ് കുമാറും ഭാര്യ അമൃതവര്‍ഷിണിയും ആശുപത്രിയില്‍നിന്നു മടങ്ങുമ്പോള്‍ കൊലയാളി പ്രണയിനെ വടിവാളിനു വെട്ടികൊലപ്പെടുത്തിയത്.
പിതാവ് മാരുതി റാവുവും അമ്മാവന്‍ ശ്രാവണ്‍ റാവവുമാണ് കൊലയ്ക്കു പിന്നിലെന്ന് അമൃത ആരോപിച്ചിരുന്നു.
അതേസമയം ദളിത് വിഭാഗത്തില്‍പ്പെട്ട പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് മാരുതി റാവു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും അടുപ്പത്തിലാണെന്ന് അറിഞ്ഞതു മുതല്‍ ഇയാള്‍ പലതവണ പ്രണയ്കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ മാരുതി റാവു പദ്ധതി തയ്യാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല