മോശം പെരുമാറ്റം കൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിച്ച ആശുപത്രികളുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന സംവിധാനം വരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. നിങ്ങളുടെ സുഹൃത്തിനേയോ ബന്ധുക്കളെയോ ഇവിടെ ചികിത്സിക്കണോ എന്നാകും ജനങ്ങളോടുളള ചോദ്യം. വെബ്ബ് സൈറ്റില്‍ കൂടി ഇതിന് മറുപടി നല്‍കാന്‍ സാധിക്കും. ഇതുവഴി മോശം സേവനം നല്‍കുന്ന ആശുപത്രികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.
പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ആശുപത്രികള്‍ക്ക് ട്രിപ് അഡൈ്വസര്‍ സ്റ്റൈലില്‍ റേറ്റിങ്ങ് നല്‍കാനും ആലോചിക്കുന്നുണ്ട്. പൊതുജനങ്ങള്‍്ക്ക് ആശുപത്രിയുടെ നിലവാരം പരിശോധിക്കാനുളള സംവിധാനം വരുന്നതോടെ ആശുപത്രികള്‍ സ്വമേധയാ അവരുടെ നിലവാരം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി കാമറൂണ്‍ അറിയിച്ചു. എന്നാല്‍ ഇതുവെറും ഗിമ്മിക്ക് ആണന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രതികരണം.
ഇന്‍ഡിപെന്‍ഡന്റ് നഴ്‌സിങ്ങ് ആന്‍ഡ് കെയര്‍ ക്വാളിറ്റി ഫോറം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രണ്ട് നിര്‍ദ്ദേശങ്ങളിലൊന്നാണ് ഇത് നഴ്‌സുമാര്‍ക്ക് വേണ്ടി കംപാഷന്‍ ടെസ്റ്റ് നടത്തണമെന്നാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഇതും നടപ്പിലാക്കാന്‍ കാമറൂണ്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്‍എച്ചഎസിന്റെ ജീവനാഡികളാണ് നഴ്‌സുമാര്‍. നഴ്‌സുമാര്‍ രോഗികള്‍ക്ക് നല്‍കുന്ന പരിഗണനയും സ്‌നേഹവുമൊക്കെ വിലമതിക്കാനാകാത്തതാണന്നും കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല