വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഹിറ്റ്‌മേക്കര്‍മാരും സുഹൃത്തുക്കളുമായ മോഹന്‍ലാലും പ്രിയദര്‍ശനും ഒത്തുചേരുന്ന ചിത്രം വരുന്നവെന്ന വാര്‍ത്തകള്‍ മലയാള സിനിമാസ്വാദകര്‍ ഏറെ താത്‌പര്യത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിന് വളരെ നീളമുള്ള പേര് തന്നെ പ്രിയന്‍ ഇടുകയും ചെയ്‌തു.
`അറബിയും ഒട്ടകവും പി. മാധവന്‍ നായരും’. എന്നാല്‍ ഇപ്പോള്‍ പേരിന് ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. `ഒരു മരുഭൂമി കഥ’ എന്നാണ് പുതിയ പേര്. പേര് മാറല്‍ സംബന്‌ധിച്ച് പുറത്തുവരുന്നവാര്‍ത്തകള്‍ പ്രകാരം അറബ് നാട്ടില്‍നിന്നുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണത്രേ പേര് മാറ്റേണ്ടിവന്നിരിക്കുന്നതെന്നാണ്. മോഹന്‍ലാലും മുകേഷും, ഭാവനയും ലക്ഷ്‌മിറായുമൊക്കെ ചേര്‍ന്ന് വളരെ ഉല്ലാസ ചിത്രമായി ഹാസരസം നിറച്ചെത്തുന്ന ചിത്രത്തിന് പേര് മാറ്റം വന്നിരിക്കുന്നതും ഇപ്പോള്‍ ശ്രദ്ധേയമാകുന്നു.
`അറബിക്കഥ’ പോലെ `ഒരു മരുഭൂമിക്കഥ’. അശോക് കുമാറും ജമാല്‍ അല്‍ നുയാമിയും നവീന്‍ ശശീധരനും ചേര്‍ന്ന് ജാന്‍കോസ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെവന്‍ ആര്‍ട്‌സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. നവംബര്‍ 4 ന് ബക്രീദ് സ്‌പെഷ്യലായാണ് ചിത്രം എത്തുന്നത്. അഴകപ്പന്‍ ക്യാമറ ചെയ്യുമ്പോള്‍ എം.ജി. ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല