സ്വന്തം ലേഖകന്‍: ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു?’ യുഎസില്‍ നടന്ന ദിലീപ് ഷോയില്‍ കാവ്യയുമായി വഴക്കിട്ടെന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നമിത. നടന്‍ ദിലിപിന്റേയും ഭാര്യയും നടിയുമായ കാവ്യയുടേയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ദിലീപ് ഷോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്നതായിരുന്നു ദിലീപ് ഷോയുടെ പ്രത്യേകത.
എന്നാല്‍ അതോടൊപ്പം അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി നമിത വഴക്കിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ തനിക്കെതിരായ അഭ്യൂഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും മറുപടിയുമായി നമിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് നമിതയുടെ കുറിക്കു കൊള്ളുന്ന മറുപടി.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്ന് വ്യാജ വാര്‍ത്ത പുറത്തുവിട്ടു. നമിതയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഈ വിഷയം ചിലര്‍ വലിച്ചിഴച്ചതോടെയാണ് ചുട്ട മറുപടിയുമായി താരം രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല