ഷോയി കുര്യാക്കോസ്
മലയാള ഭാഷയ്ക്ക് ഇനിയും എഴുത്തച്ഛനേയും വള്ളത്തോളിനേയും പോലുള്ള പ്രതിഭാധനന്മാരായ വ്യക്തികളെ വേണം. നമ്മുടെ ഭാഷ ദേശങ്ങളും അതിരുകളും കടന്ന് പോകണം. നമ്മുടെ സംസ്കാരം ലോകം മുഴുവനും അറിയണം. നമ്മുടെ നാടിനെ മനോഹാരിത മറ്റുള്ളവരെ ആകര്‍ഷിക്കണം. മലയാള ഭാഷയും സംസ്കാരവും അടുത്ത തലമുറകളിലേക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.
കേരളത്തില്‍ ഇതിന് പ്രത്യേക ആവശ്യകതയില്ലെങ്കിലും വിദേശിയരായ മലയാളികള്‍ക്കും അവരുടെ മക്കള്‍ക്കും ഇത് അത്യാവശ്യമാണ്. വിദേശ മലയാളികള്‍ക്കും അവരുടെ മക്കള്‍ക്കും കേരളത്തില്‍ വരുമ്പോള്‍ മലയാള ഭാഷ പിന്‍തുടരാന്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത് മനസിലാക്കിയ നോര്‍ക്ക- റൂട്ട്സ് ഒരു പ്രതിവിധിയുമായി മുന്നോട്ട് വന്നത്. അതാണ് “നമ്മുടെ മലയാളം” സിഡി.
പ്രധാനമായും വിദേശ മലയാളികളെ ഉദ്ദേശിച്ച് തുടക്കം കുറിച്ചിരിക്കുന്ന ഒരു സംരംഭമാണ് “നമ്മുടെ മലയാളം” സിഡി. ജിജി തോംസണ്‍ ഐഎഎസ് ആണ് ഈ സിഡി തയ്യാറാക്കിയിരിക്കുന്നത്. 8,9,10 ക്ലാസുകളിലെ മലയാള പാഠാവലിയില്‍നിന്നാണ് ഈ സിഡിയുടെ അടിസ്ഥാനം. മലയാള ഭാഷ, കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളി മുതലായവയും, കേരള സംസ്ഥാനത്തിന്റെ വസ്തുതകളും ഉള്‍കൊള്ളിച്ചിരിക്കുന്നു. ഈ സിഡിയിലൂടെ അടുത്ത തലമുറയിലേക്ക് മലയാള സംസ്കാരത്തെ പറിച്ചു നടുകയാണ് ചെയ്യുന്നത്.
ലോക വ്യാപകമായി നമ്മുടെ മലയാളം വ്യാപിക്കുന്നതിന്റെ ആദ്യപടിയായി യൂറോപ്പിലുള്ള മലയാളികള്‍ക്കായി ഈ സിഡിയുടെ പ്രകാശനകര്‍മ്മം കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നു. വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു. കേരള ധനമന്ത്രി ശ്രീ. കെ എം മാണി അദ്ധ്യക്ഷനായിരുന്നു. കോതമംഗലം എംഎല്‍എ ശ്രീ ടി യു കുരുവിള, നോര്‍ക്ക- റൂഡ് ഡയറക്ടര്‍ ശ്രീ. ഇസ്മയില്‍ റാവൂത്തര്‍, ഡോ. സുനില്‍ ജോര്‍ജ് എന്നിവരും ചടങ്ങളില്‍ സന്നിഹിരായിരുന്നു. യൂറോപ്യന്‍ മലയാളി ഓര്‍ഗനൈസേഷന്റെ കണ്‍വീനര്‍ ശ്രീ. ഷോയി കുര്യാക്കോസ് “നമ്മുടെ മലയാള” ത്തിന്റെ സിഡി ശ്രീ. കെ.എം.മാണിയില്‍ നിന്നും ഏറ്റുവാങ്ങി.
കേരള സര്‍ക്കാര്‍ പ്രവാസി സംരംഭമായ നോര്‍ക്ക- റൂര്‍ട്ട്സ് ആണ് സിഡിയുടെ പ്രമോര്‍ട്ടന്മാര്‍.
യുകെയിലെ മലയാളി അസോസിയേഷനുകള്‍ക്കും വേണമെന്ന് ആഗ്രഹമുള്ള സാധാരണ മലയാളികള്‍ക്കും ഈ സിഡി സൌജന്യമായി എത്തിച്ചുകൊടുക്കുന്നതാണെന്ന് അറിയിച്ചു.. ആവശ്യമുള്ളവര്‍ ഷോയി കുര്യക്കോസുമായി ബന്ധപ്പെടുക :
ഫോണ്‍ – 07709037035.
email : finecareshoy@yahoo.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല