ഏറെ നേട്ടമുണ്ടാക്കിയ ബോളിവുഡ് ചിത്രമായ `3 ഇഡിയറ്റ്‌സി’ന്റെ തമിഴ്, തെലുങ്ക് പതിപ്പുകളായെത്തുന്ന `നന്‍പന്‍’ പൊങ്കല്‍ റിലീസ് പ്രഖ്യാപിച്ചു. ഹിന്ദിയില്‍ വന്‍ നേട്ടമുണ്ടാക്കിയ ചിത്രം തെന്നിന്ത്യന്‍ ഭാഷകളില്‍ തമിഴിന്റെ മികച്ച സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്യുമ്പോള്‍ അതില്‍ വിജയ്, ജീവ, ശ്രീകാന്ത്, ഇലിയാന, സത്യരാജ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി ഏതാനും ഗാനരംഗങ്ങളും കുറച്ചു പാച്ചുവര്‍ക്കുകളും മാത്രമേ ബാക്കിയുള്ളൂ. ഹിന്ദിയില്‍ അമീര്‍ഖാന്‍, മാധവന്‍, ഷര്‍മാന്‍ ജോഷി, കരീന കപൂര്‍, ബോമന്‍ ഇറാനി തുടങ്ങിവരെ പ്രധാനമാക്കി രാജു ഹിറാനിയാണ് സംവിധാനം ചെയ്‌തത്. ഹിന്ദിയില്‍ നേട്ടമുണ്ടാക്കിയ ചിത്രം തമിഴില്‍ എത്തുമ്പോള്‍ത്തന്നെ തെലുങ്കിലേക്ക് ഡെബ്ബുചെയ്യുകയാണ്.
സംവിധായകന്‍ ഷങ്കര്‍ ചിത്രങ്ങള്‍ തെലുങ്കില്‍ നല്ല മാര്‍ക്കറ്റുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജമിനി ഫിലിം സര്‍ക്ക്യുട്ട് കണക്കാക്കുന്നതും ചിത്രത്തില്‍ നായികയായി എത്തുന്ന ഇലിയാന തെലുങ്കില്‍ ഏറെ ശ്രദ്ധേയയാണെന്നതുമാണ് ചിത്രത്തെ തെലുങ്കിലേക്ക് എത്തിക്കാന്‍ കൂടുതല്‍ താത്‌പര്യം ജനിപ്പിച്ചത്. അതോടൊപ്പം നായകതാരങ്ങളായ ജീവയ്‌ക്കും ശ്രീകാന്തിനും ആന്‌ധ്രയില്‍ മാര്‍ക്കറ്റുള്ളതാണ്.
എന്നാല്‍ ചിത്രത്തിലെ പ്രധാനനായകനായ വിജയ് ആന്‌ധ്രയില്‍ അത്രയ്‌ക്കങ്ങ് പിടിപ്പുള്ളവനല്ല. അതിനാല്‍ വിജയുടെ മുന്‍ സൂപ്പര്‍ഹിറ്റുകള്‍ ഡബ്ബ് ചെയ്‌ത് നന്‍പന്‍ എത്തുന്നതിനുമുമ്പേ തെലുങ്കിലിറക്കി നന്‍പന്റെ പ്രമോഷന്‍ ആയി എത്തിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ വിജയയുടെ `ആദി’ തെലുങ്കിലേക്ക് ഡബ്ബ് ചെയ്‌തുകഴിഞ്ഞു. 2012 ജനുവരി 14 നാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല