സ്വന്തം ലേഖകന്‍: 78 മത്തെ വയസില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ എട്ടു മണിക്കൂര്‍ ഏഴു മിനിറ്റ് പ്രസംഗം! സഭയെ ഞെട്ടിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. യുഎസ് സമയം ബുധനാഴ്ച രാവിലെ 10.04നു കുടിയേറ്റ വിഷയത്തില്‍ സംസാരിച്ചുതുടങ്ങിയ പെലോസി, മാരത്തണ്‍ പ്രസംഗം അവസാനിപ്പിച്ചതു വെകുന്നേരം 6.11ന്.
സഭയുടെ തറയില്‍ വിരിച്ചിരുന്ന പരവതാനിയിലെ പൊടിയില്‍നിന്നുള്ള അലര്‍ജിമൂലം അഞ്ചാം മണിക്കൂറില്‍ അല്‍പനേരം ശ്വാസതടസ്സം നേരിട്ടതൊഴിച്ചാല്‍, മൂക്കു തുടച്ച് പെലോസി പ്രസംഗം മുഴുപ്പിച്ചു. യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭയില്‍ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര പ്രസംഗിക്കാന്‍ അനുവാദമുള്ള ‘ഫിലിബസ്റ്റര്‍’ സമ്പ്രദായമാണ്.
കുടിയേറ്റക്കാരായ ഡ്രീമേഴ്‌സിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡെമോക്രാറ്റുകളോട് ആഹ്വാനം ചെയ്യാനായിരുന്നു പെലോസിയുടെ നെടുങ്കന്‍ പ്രസംഗം. നാടുകടത്തലില്‍ നിന്ന് താത്കാലിക സംരക്ഷണം ലഭിച്ച ഡ്രീമേഴ്‌സിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. ഇത് പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഡ്രീമേഴ്‌സ് എഴുതിയ കത്തുകള്‍ വായിക്കുന്നതിനാണ് പെലോസി ഭൂരിഭാഗം സമയവും വിനിയോഗിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല