അന്തര്‍ദേശീയ വനിതാ ഫോറത്തിന്റെ (ഐ.ഡബ്ല്യൂ.എഫ്) ഹോള്‍ ഓഫ് ഫെയ്മില്‍ നന്ദിതയുടേ പേരും. ഈ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതകൂടിയാണ് 41കാരിയായ നന്ദിത.പ്രതികരണശേഷിയില്ലാത്ത സ്ത്രീകളുടെ ദുരവസ്ഥ സിനിമകളിലൂടെ പകര്‍ത്തിയതിന് വിമര്‍ശക പ്രശംസ നേടിയയാളാണ് നടിയും സംവിധായകയുമായ നന്ദിത. ‘ചിന്തിക്കുന്ന മനുഷ്യരുടെ നടി’ എന്നറിയപ്പെടുന്ന നന്ദിത കഴിഞ്ഞദിവസമാണ് വാഷിംങ്ടണിലെ ചരിത്രപ്രാധാന്യമുള്ള നാഷണല്‍ ബില്‍ഡിംഗ് മ്യൂസിയത്തിലെ വിശിഷ്ടരുടെ ഗണത്തിലേക്ക് എഴുതിചേര്‍ക്കപ്പെട്ടത്.
അഞ്ച് വന്‍കരകളിലെ വനിതാ പ്രതിനിധികളുള്‍പ്പെട്ട കമ്മിറ്റിയാണ് നന്ദിതയെ തിരഞ്ഞെടുത്തത്. ലോകത്തെ പിടിച്ചുകുലുക്കിയ സിനിമകളിലൂടെ കലാരംഗത്ത് തുടര്‍ച്ചയായ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്നയാളാണ് നന്ദിതയെന്ന് ജ്യൂറി വിലയിരുത്തി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ്. അകൃത്രിമമായ അവരുടെ രൂപവും അവര്‍ സൂക്ഷിക്കുന്ന മൂല്യങ്ങളും ലോകത്തിലെ സ്ത്രീകളെ പ്രചോദിപ്പിക്കാനുതകുന്നതാണെന്ന് ജൂറി വ്യക്തമാക്കി.
ലോകത്തിലെ പ്രമുഖരായ സ്ത്രീകളെ ഇന്റര്‍നാഷണല്‍ ഹോള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ഐ.എം.എഫ് ആദരിക്കാറുണ്ട്. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍കൊയ്‌തെടുത്ത സ്ത്രീകള്‍ക്ക് പരസ്പരം മനസിലാക്കാനുള്ള വേദികൂടിയാണിത്.‘ എന്നില്‍ പ്രകൃത്യാ വരുന്ന കാരങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ ലോകത്തിലെ സ്ത്രീകള്‍ സ്വീകരിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ചെയ്യുന്ന ജോലികള്‍ തുടരാനുള്ള ഒരു പ്രചോദമാണിതെന്ന് ഞാന്‍ കരുതുന്നു’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നന്ദിത പറഞ്ഞു.
ഇന്ത്യന്‍ ചില്‍ഡ്രന്‍സ് ഫിലിംസ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിക്കുന്ന നന്ദിത ഒരിക്കല്‍പോലും വിവാദങ്ങളില്‍ അകപ്പെടാത്ത സെലിബ്രിറ്റിയാണ്. ഫയര്‍, എര്‍ത്ത് തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ പ്രകടനം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല