സ്വന്തം ലേഖകന്‍: നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കുതിരക്ക് പാരീസില്‍ പുനര്‍ജന്മം. നെപ്പോളിയന്‍ ചക്രവര്‍ത്തിക്കൊപ്പം ലോകം ചുറ്റിയ അദ്ദേഹത്തിന്റെ സന്തതസഹചാരി ആയിരുന്ന ലെ വിസിര്‍ എന്ന കുതിരക്കാണ് പാരിസിലെ സൈനിക മ്യൂസിയത്തില്‍ രണ്ടാം ജന്മം ലഭിച്ചിരിക്കുന്നത്.
എന്നാല്‍ സ്റ്റഫ് ചെയ്ത രൂപത്തിലാണ് രണ്ടാം പിറവിയില്‍ ലെ വിസിര്‍ എന്ന വെള്ളക്കുതിരയെ വിദഗ്ദര്‍ മ്യൂസിയത്തില്‍ എത്തിക്കുക. നേരത്തേ സ്റ്റഫ് ചെയ്തിരുന്ന ആന്തരഭാഗങ്ങള്‍ നീക്കം ചെയ്ത് പുതുക്കിയാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കുവേണ്ടി ലെ വിസിറിനെ ഒരുക്കുന്നത്. ഉസ്മാനിയ ഭരണകൂടത്തിലെ സുല്‍ത്താന്‍ നെപ്പോളിയന് സമ്മാനിച്ച കുതിര നേരത്തേതന്നെ സന്ദര്‍ശകരുടെ ആകര്‍ഷണമായി മാറിയിരുന്നു.
1814 ല്‍ എല്‍ബയിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയനോടൊപ്പം ഈ കുതിരയും എല്‍ബയിലെത്തി. മൂന്നു മാസം കഴിഞ്ഞ് ചക്രവര്‍ത്തി വീണ്ടും ഫ്രാന്‍സിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച ഘട്ടത്തിലും ലെ വിസിര്‍ ചക്രവര്‍ത്തിയുടെ വേഗമായി കൂടെ നിന്നു. 1826 ല്‍ മരിച്ച ഈ കുതിരയുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര കഥകളാണ് പ്രചാരത്തിലുള്ളതെന്ന് മ്യൂസിയം അധികൃതര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല