പി.ഗോപാല കൃഷ്ണന്
നരേല മലയാളീ അസോസിഷന്റെ ഓണാഘോഷം സമിതി പ്രസിഡന്റ് ശ്രീ ടോണി തോമസിന്റെ അധ്യക്ഷതയില്‍ ഞാറാഴ്ച [13.09.2015] റോസറി സ്കൂള്‍ അങ്കണത്തില്‍ അതിവിപുലമായ രീതിയില്‍ ആഘോഷിച്ചു . പതിനൊന്നു മണി മുതല്‍ ആരംഭിച്ച ആഘോഷപരിപാടികളില്‍ മലയാളികളുടെ ഏകീകരണത്തിനും ഐക്യത്തിനും മലയാളീ സംഘടനകള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ ടോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ മുതിര്‍ന്നവരുടെയും ഗാനം , നൃത്തനൃത്ത്യങ്ങള്‍ , പ്രസംഗം, മിമിക്രി , കസേരകളി തുടങ്ങി കലാപരിപാടികളും അരങ്ങേറി. അതിവിപുലമായ ഓണസദ്യയോടു കൂടി എന്‍ .എം.എ.യുടെ 2015 ലെ ഓണാഘോങ്ങള്ക്ക് സമാപ്തി കുറിച്ചു .
ആഘോഷപരിപാടികള്‍ക്ക് ശേഷം സംഘടിപ്പിച്ച അംഗങ്ങളുടെ യോഗത്തില്‍ അടുത്ത നടപ്പുവര്‍ഷത്തില്‍ സംഘടനയെ നയിക്കുവാനുള്ള പുതിയ ഭാരവാഹിക ളായി ശ്രീ . വത്സലന്‍ (പ്രസിഡന്റ് ) , ശ്രീ . കുഞ്ഞുമോന് (സെക്രട്ടറി ) എന്നീവരെ യോഗം
ഐകഖണ്ടേന തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ അടുത്ത യോഗങ്ങളില്‍ തിരഞ്ഞെടുക്കുവാനും തീരുമാനമായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9540585929
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല