മോളിവുഡിലെ ആക്ഷന്‍ സംവിധായകരെ തേടിയുള്ള നരേന്റെ കാത്തിരിപ്പിന് അവസാനമാകുന്നു. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ ആക്ഷന്‍ സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസ് ചിത്രത്തിലെ നായകവേഷമാണ് നരേനെ തേടിയെത്തിയിരിക്കുന്നത്.
മമ്മൂട്ടി-സുരേഷ് ഗോപി ടീം ഒന്നിയ്ക്കുന്ന ദി കിങ് ആന്റ് ദി കമ്മീഷണറിന് ശേഷം ഷാജി ഒരുക്കുന്ന ചിത്രത്തിലാണ് നരേന്‍ നായകനാവുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായി അഭിനയിച്ച മെഗാഹിറ്റ് ചിത്രം കാക്കിച്ചട്ടൈയുടെ റീമേക്കാണ് ചിത്രം.
ഒരു ആക്ഷന്‍ നടനെന്ന നിലയില്‍ കമലിന്റെ കരിയറില്‍ ടേണിങ് പോയിന്റായ കാക്കിച്ചട്ടൈ തനിയ്ക്കും പുതിയ ഇമേജ് നല്‍കുമെന്ന പ്രതീക്ഷയിലാണ് നരേന്‍. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നരേന്‍ അഭിനയിക്കുന്നത്.
കാക്കിച്ചട്ടൈയില്‍ നായികയായ അംബികയുടെ റോളിലെത്തുന്നത് വന്ദനയാണ്. രാജേഷ് ജയറാം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ ്2012 ജനുവരിയോടെ തുടങ്ങാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല