പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ തത്വചിന്തകനായിരുന്ന ബസവേശ്വരയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലണ്ടനിലേക്ക് ക്ഷണം. മോദിയെ ക്ഷണിക്കാനായി ലണ്ടന്‍ ബറോയുടെ ലാംബെത്തിലെ മുന്‍ മേയര്‍ നീരജ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെത്തി. തേംസ് നദീ തീരത്ത് സ്ഥാപിക്കുന്ന പ്രതിമ അടുത്ത ജൂണ്‍ ജുലായ് മാസത്തില്‍ മോദി ബ്രിട്ടണ് സന്ദര്‍ശിക്കുന്ന അവസരത്തില്‍ അനാവരണം ചെയ്യാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ബസവേശ്വര ചിന്തകളോട് ആരാധന പുലര്‍ത്തുന്ന മോദി അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു. പ്രതിമ സ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തിയ ശ്രമങ്ങള്‍ക്കും മോദി നന്ദി പ്രകടിപ്പിച്ചു. കര്‍ണാടകയിലാണ് ബസവേശ്വരയുടെ ജനനം. സാമൂഹിക പരിഷ്ക്കരണത്തിനുള്ള ആയുധമായി ബസവേശ്വര കണ്ടത് ജനാധിപത്യത്തെയായിരുന്നു. 1134 മുതല്‍ 1168 വരെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലയളവ്. ഈ സമയത്ത് ജാതിക്കെതിരെ സംസാരിക്കുകയും ജാതിരഹിതവും മതരഹിതവുമായ സമൂഹം കെട്ടിപ്പടുക്കണമെന്ന് ആഹ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് ബാസവേശ്വര. മതത്തിന്റെ പേരിലുള്ള എല്ലാ വേര്‍തിരുവകളെയും ബാസവേശ്വര ശക്തായി എതിര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല