സ്വന്തം ലേഖകന്‍: ‘നിക്ഷേപകരേ ഇതിലേ’യെന്ന് ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദിയില്‍ മോദി; ഇന്ത്യയുടെ ജിഡിപി ആറു മടങ്ങ് വര്‍ധിച്ചതായും പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജിഡിപി വളര്‍ച്ച ആറു മടങ്ങു വര്‍ധിച്ചതായും മോദി പറഞ്ഞു.
ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക മേഖലയില്‍ ഗുണംചെയ്തു. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, സംരക്ഷണ വാദം എന്നിവയെക്കുറിച്ചു മാത്രമേ തനിക്കു സംസാരിക്കാനുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു നിലയുറപ്പിക്കണം. വിദ്യാസമ്പന്നരായ യുവാക്കള്‍ ഭീകരവാദത്തില്‍ ആകൃഷ്ടരാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഭീകരവാദത്തില്‍ നല്ലതെന്നും ചീത്തയെന്നും ഇല്ല. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആണെന്നും മോദി ദാവോസില്‍ പറഞ്ഞു.
നമുക്ക് സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം സൃഷ്ടിക്കാം. അവിടെ വിഭജനത്തിനും വിള്ളലിനുമല്ല, സഹകരണത്തിനാണ് സ്ഥാനം. വര്‍ത്തമാന ലോക സാഹചര്യത്തില്‍ ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന ഇന്ത്യന്‍ തത്ത്വത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും മോദി പറഞ്ഞു. 48 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിനിധി സംഘമാണ് ഇന്ത്യയില്‍നിന്ന് ഉച്ചകോടിയ്ക്ക് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല