സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോക്ക് ഒടുവില്‍ പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക സ്വീകരണം. രാഷ്ട്രപതി ഭവനിലാണ് ട്രൂഡോയെയും കുടുംബത്തെയും സ്വീകരിച്ചത്. 2015 ല്‍ കാനഡ സന്ദര്‍ശനത്തിയ മോദിയെ മകള്‍ എല്ല ഗ്രേസ് ഇപ്പോഴും ഓര്‍ക്കുന്നവെന്ന് ട്രൂഡോ അറിയിച്ചു. കഴിഞ്ഞ ദിവസം മോദി ട്വിറ്ററിലൂടെ ട്രൂഡോക്ക് സ്വാഗതം അറിയച്ചിരുന്നു. 2015 ലെ കാനഡ സന്ദര്‍ശനത്തിനിടെ മോദി എല്ല ഗ്രേസിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ട്വീറ്റ് ചെയ്തത്.
‘ട്രൂഡോയും കുടുംബവും ഇന്ത്യാ സന്ദര്‍ശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നു. ട്രൂഡോയുടെ മക്കളായ സേവിയര്‍, എല്ല ഗ്രേസ്, ഹദ്രിന്‍ എന്നിവരെ കാണാന്‍ ആകാംക്ഷയുണ്ട്. 2015 ല്‍ കാനഡ സന്ദര്‍ശിച്ചപ്പോള്‍ ട്രൂഡോയോടും എല്ല ഗ്രേസിനുമൊപ്പം എടുത്ത ചിത്രം ഇവിടെ പങ്കുവെക്കുന്നു’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് മകള്‍ താങ്കളെ ഓര്‍ക്കുന്നുവെന്ന് ട്രൂഡോ പറഞ്ഞത്.
രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനു ശേഷം മോദിയും ട്രൂഡോയും ചര്‍ച്ച നടത്തും. വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, കാലാവസ്ഥാ വ്യതിയാനം തടയല്‍, ഉര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
ഇന്ത്യ സന്ദര്‍ശനത്തിന് ശനിയാഴ്ച എത്തിയ ട്രൂഡോയെ സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ലോക നേതാക്കളെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ തെറ്റിച്ച് വിമാനത്താവളത്തിലെത്തി സ്വീകരിക്കാറുണ്ടായിരുന്ന മോദി ട്രൂഡോയെ സ്വീകരിക്കാന്‍ എത്താതിരുന്നത് വാര്‍ത്തയായിരുന്നു. ട്രേൂഡോയെ സ്വാഗതം ചെയ്ത് ട്വീറ്റ് പോലും ചെയ്യാതിരുന്ന മോദി ട്രൂഡോ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോഴും അനുഗമിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ട്രൂഡോയുടെ ചടങ്ങിലേക്ക് ഖലിസ്ഥാന്‍ തീവ്രവാദി ജസ്പാലിനെ ക്ഷണിച്ചത്. വിവാദമാവുകയും തുടര്‍ന്ന് കനേഡിയന്‍ എംബസി ക്ഷണം പിന്‍വലിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല