സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ ഒരു അന്താരാഷ്ട്ര സൗഹൃദ സെല്‍ഫി, നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്ബുള്ളുമൊത്തുള്ള സെല്‍ഫി തരംഗമാകുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മാല്‍ക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം ദല്‍ഹി മെട്രോയില്‍ സഞ്ചരിക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു. മാന്‍ഡി മുതല്‍ അക്ഷര്‍ദാം വരെയാണ് ഇരുവരും മെട്രോയില്‍ സഞ്ചരിച്ചത്. സെല്‍ഫി മോദി പതിവുപോലെ ട്വിറ്ററില്‍ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
മോദിയ്ക്കൊപ്പമുള്ള മെട്രോ യാത്രയെ കുറിച്ചു മാല്‍ക്കവും ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മോദിയും മാല്‍ക്കവും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഊഷ്മളമാക്കാന്‍ ലക്ഷ്യം വച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. തീവ്രവാദത്തെ ചെറുക്കുന്നതില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുക അടക്കമുള്ള കാര്യങ്ങള്‍ കരാറിന്റെ ഭാഗമാണ്.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഓസ്ട്രേലിയ പ്രവര്‍ത്തിക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്. ഈ സന്ദര്‍ശനം ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോഡി ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയാണെന്നും ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയില്‍ നിന്നും യൂറേനീയം ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമായി. 2015 ല്‍ അധികാരമേറ്റതിനു ശേഷം മാല്‍ക്കം ഇതാദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല