സ്വന്തം ലേഖകന്‍: ചൊവ്വയില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ട്, നാസയുടെ പരസ്യം. എന്നാല്‍ അപേക്ഷ നല്‍കി റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാകാന്‍ അല്പം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. 2030 ഓടെ ചൊവ്വയില്‍ വിവിധ ജോലികള്‍ക്ക് ആളുകളെ ആവശ്യമുണ്ടെന്നാണ് നാസ പറയുന്നത്.
കെന്നഡി സ്‌പേസ് സെന്റെറിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്നു കാട്ടി പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഭൂമിക്കു പുറത്തും ജീവിക്കാനും ജോലി ചൊയ്യാനും കഴിയുന്ന കാലം വരുമെന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നാസ ഈ പരസ്യം നല്‍കിരിക്കുന്നത്. കര്‍ഷകര്‍, അധ്യാപകര്‍, മറ്റു പ്രൊഫഷനലുകളേയുമാണ് പ്രധാനമായും ആവശ്യം വരിക.
ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനു പോകുന്ന കാലത്തേക്കുറിച്ചുള്ള ഹ്രസ്വചിത്രം ഈ വര്‍ഷം ആദ്യം നാസ തയാറാക്കിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ബോധവല്‍ക്കരണ പരസ്യം. 15 വര്‍ഷം കഴിയുമ്പോള്‍ ചൊവ്വയില്‍ ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള സാങ്കേതിക മുന്നേറ്റം സാധ്യമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല