1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2019

സ്വന്തം ലേഖകന്‍: ലോകത്തെ ആശങ്കയിലാഴ്ത്തി ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ പടരുന്നു. നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ (എഫ്.ഐ.ആര്‍.എം.എസ്.)ത്തിന്റെ തത്സമയ ഭൂപടത്തിലാണ് ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസ ചൂണ്ടിക്കാണിക്കുന്നത്. ആമസോണ്‍ ഭൂമിയുടെ ശ്വാസകോശമാണെങ്കില്‍ കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന ഈ കാടുകള്‍ ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.

നിലവില്‍ അംഗോളയെയും ഗാബണിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാട്ടുതീ ഓരോ ദിവസവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. എന്നാല്‍ കോംഗോ നദീതട കാടുകളില്‍ തീ പടരുന്നതിന്റെ കാരണം എന്താണെന്ന് മാത്രം ഇതുവരെ വ്യക്തമല്ല. കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 33 ലക്ഷം ചതുരശ്ര കിലോമീറ്ററായി പരന്നുകിടക്കുന്നതാണ് ഈ മഴക്കാടുകള്‍. അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ കാടുകള്‍.

ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന തീ അണയ്ക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് ആമസോണ്‍ കാടുകളിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.