സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാസക്ക് 363 കോടി രൂപ അനുവദിച്ചത്.
ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കുന്ന പേടകത്തിന്റെ നിര്‍മാണത്തിനാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവിടുക. 2018 നു മുമ്പ് പേടകത്തിനു രൂപം നല്‍കാനാകുമെന്നാണു നാസയുടെ പ്രതീക്ഷ. 2020 ല്‍ പരീക്ഷണാര്‍ഥം സിസ്‌ലൂണാര്‍ സ്‌പേസിലേക്ക് (ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഇടം) പേടകം അയക്കും.
അതിനു ശേഷമാകും ചൊവ്വാ ദൗത്യത്തിനു പേടകം ഉപയോഗിക്കുക. ഭാരം കുറഞ്ഞതും ബഹിരാകാശ ഗവേഷകരെ റേഡിയേഷനില്‍നിന്നു സംരക്ഷിക്കുന്നതുമായ പേടകത്തിന്റെ നിര്‍മാണം വെല്ലുവിളിയാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല