ചൊവ്വയില്‍ ജീവന്‍ ഉണ്ടെന്നു നാസവിദഗ്ദ്ധര്‍ ഇപ്പോഴും വിശ്വസിക്കുന്നു. കണ്ടെത്തിയ സൂക്ഷ്മാണുക്കളെ അബദ്ധത്താല്‍ ശാസ്ത്രഞ്ജര്‍ തന്നെ കൊല്ലുകയായിരുന്നു എന്നാണു ഇവരുടെ വാദം. 1976ല്‍ ചുവന്ന ഗ്രഹത്തിലെത്തിയ വിദഗ്ദ്ധര്‍ ഏതാനും സൂക്ഷ്മാണുക്കളെ കണ്ടെത്തിയെന്നും എന്നാല്‍ ആ സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട വിദഗ്ദ്ധര്‍ പിന്നീട് പരീക്ഷണങ്ങളില്‍ ഈ സൂക്ഷ്മാണുക്കളെ 160 ഡിഗ്രീ സെന്റി ഗ്രേഡിലൂടെ കടത്തി വിടുകയും ചെയ്തിരുന്നു. ഈ പരീക്ഷണങ്ങളാണ് സൂക്ഷ്മാണുക്കള്‍ കൊല്ലപ്പെടുവാന്‍ ഇടയാക്കിയത് എന്നാണു നാസയുടെ അനുമാനം.
ഇപ്പോള്‍ ആധുനിക പരീക്ഷണരീതികളിലൂടെ വിവരങ്ങള്‍ രണ്ടാമതും പരിശോധിച്ച വിദഗ്ദ്ധ സമിതിയാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ പരീക്ഷണങ്ങള്‍ക്ക് ശാസ്ത്രീയമായ സൗകര്യങ്ങള്‍ കുറവായതിനാലായിരുന്നിരിക്കണം ജീവന്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് എന്ന് ഇവര്‍ അറിയിച്ചു. സൌത്തെന്‍ കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയിലെ ബയോളജിസ്റ്റ് ആയ ജോസെഫ് മില്ലറിന് ചൊവ്വയില്‍ ജീവനുണ്ട് എന്നതില്‍ 99% ഉറപ്പാണ്.
1976ല്‍ പരീക്ഷണാര്‍ത്ഥം ചൊവ്വയിലെ മണ്ണിലേക്ക് പോഷക ഘടകങ്ങള്‍ ചേര്‍ത്തിരുന്നു. തോട്ടത്തില്‍ ചെടികള്‍ക്കുള്ള ഘടകങ്ങള്‍ ചേര്‍ക്കുന്നതിന് സമാനമായിട്ടാണ് ഇതിനെ വിദഗ്ദ്ധര്‍ കരുതിയിരുന്നത്. ചൊവ്വയിലെ മണ്ണ് കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തു വിടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് സൂക്ഷ്മാണുക്കളില്‍ നിന്നും വാതകം പുറത്തു വന്നതിനെ വിദഗ്ദ്ധര്‍ തള്ളിക്കളയുകയാണ് ഉണ്ടായത്.
ഇപ്പോഴത്തെ പുതിയ പഠനങ്ങള്‍ വാതകം പുറത്തു വന്നിരുന്നു എന്ന നിഗമനം ആണ് മുന്നോട്ടു കൊണ്ട് വരുന്നത്. പിന്നീട് ഉണ്ടായ പരീക്ഷണത്തില്‍ മണ്ണ് ചൂടാകുകയും മുഴുവന്‍ സൂക്ഷ്മാണുക്കളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ചൊവ്വയിലേക്ക് പുതിയ ഉപകരണങ്ങള്‍ അയച്ചു വിശദമായ പരിശോധന നടത്തേണ്ടതുണ്ട് എന്ന് ഡോ: മില്ലര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല