സ്വന്തം ലേഖകന്‍: ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല ചിത്രവും ലിങ്കും, നാസക്ക് ഹാക്കര്‍മാര്‍ കൊടുത്ത പണി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്കര്‍മാര്‍ റാഞ്ചിയത്. 2009 ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍, കെ2 എന്നീ ബഹീരാകാശ പേടകത്തിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്ന അക്കൗണ്ടാണു ഹാക്ക് ചെയ്തിരിക്കുന്നത്.
ഹാക്ക് ചെയ്ത അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി അര്‍ദ്ധനഗ്നയായ യുവതിയുടെ ചിത്രം അപ്ലോഡ് ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. ഒപ്പം ഹാക്കര്‍മാര്‍ അക്കൗണ്ടിന്റെ പേരുമാറ്റുകയും അശ്ലീല ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
കൂടാതെ അശ്ലീല വെബ് സൈറ്റിലേയ്ക്കുള്ള വീഡിയോ ലിങ്കും ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു. വിവരമറിഞ്ഞ നാസ ആദ്യം അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുന:സ്ഥാപിക്കുയും ചെയ്തു. ആരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നെലെന്ന് വ്യക്തമായിട്ടില്ല. ട്വിറ്റര്‍ അധികൃതരും സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല