നാസയുടെ പര്യവേഷണ പേടകമായ ക്യൂരിയോസിറ്റി ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിന് കീഴില്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കടുത്ത തണുപ്പുണ്ടായിരുന്നതിനാല്‍ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു ഇത്രയും കാലം ശാസ്ത്രജ്ഞര്‍ ചിന്തിച്ചിരുന്നത്.
ജലത്തിന് പെര്‍മാഫ്രോസ്റ്റിന്റെ രൂപത്തില്‍ നിലകൊള്ളാന്‍ സാധിക്കുമെന്നും ഇതാദ്യമായാണ് ചൊവ്വയിലെ ജലസാന്നിദ്ധ്യത്തിന് തെളിവു ലഭിക്കുന്നതെന്നും മുള്ളാര്‍ഡ് സ്‌പെയ്‌സിലെ പ്ലാനെറ്ററി സയന്‍സ് തലവന്‍ പ്രൊഫ ആന്‍ഡ്രു കോട്ട്‌സ് പറഞ്ഞു.
ഇപ്പോഴത്തെ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത് ചൊവ്വയിലെ മണ്ണിലുള്ള ഉപ്പുവെള്ളത്തിന്റെ അംശത്തിലേക്കാണ്. ജലത്തില്‍ കാല്‍ഷ്യം പെര്‍ക്ലൊറെയ്റ്റ് ചേരുന്നതോടെ മൈനസ് 70 തണുപ്പിലും ജലത്തിന് ഉറയാതെ നില്‍ക്കാന്‍ സാധിക്കും.
വിന്റര്‍ നൈറ്റിന് ശേഷമുള്ള സൂര്യോദയത്തില്‍ അന്തരീക്ഷ ഊഷ്മാവും ഹ്യുമിഡിറ്റി (ഈര്‍പ്പം)യും ലിക്വിഡ് ബ്രൈന്‍ രൂപപ്പെടുന്നതിന് പരുവത്തിലുള്ളതാണെന്ന് ഗേല്‍ ക്രേറ്ററില്‍നിന്നുള്ള പുതിയ സൂചികകള്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍സ് റോവറില്‍നിന്ന് ഒടുവിലായി ലഭിച്ച ചിത്രങ്ങളിലും പുതിയ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ട്. ചൊവ്വാ ഗ്രഹത്തിലെ റിവര്‍ ബെഡുകള്‍ എന്ന് സൂചിപ്പിക്കുന്ന പല ചിത്രങ്ങളും ഇതിന് മുന്‍പ് തന്നെ മാര്‍സ് റോവര്‍ അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല