1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2012

ലണ്ടന്‍ : ചന്ദ്രനിലേക്കുളള നാസയുടെ പരീക്ഷണവാഹനം തകര്‍ന്നുവീണു. വിക്ഷേപിച്ച് അല്‍്പ്പസമയത്തിനുളളിലാണ് ഹാര്‍ഡ് വെയര്‍ തകരാറിനെ തുടര്‍ന്ന് വാഹനം തകര്‍ന്നത്. താഴെക്ക് പതിച്ച വാഹനം അല്‍പ്പസമയത്തിനുളളില്‍ കത്തി അമര്‍ന്നു. സംഭവത്തെ തുടര്‍ന്ന് നാസ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ചന്ദ്രനിലേക്കും മറ്റ് ബഹിരാകാശാ ലക്ഷ്യങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നാസ നിര്‍മ്മിച്ച ചെലവുകുറഞ്ഞ മോര്‍ഫിയസ് എന്ന പര്യവേക്ഷണ വാഹനമാണ് പരീക്ഷണവേളയില്‍ ത്‌ന്നെ തകര്‍ന്ന് വീണത്.

കെന്നഡ് സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച വാഹനം അതിന്റെ ആദ്യത്തെ ഓ്‌ട്ടോണോമസ് ഫ്രീ ഫ്ളൈറ്റിനിടയിലാണ് തകര്‍ന്നുവീണത്. ഒരു ഹ്യൂമനോയ്ഡ് റോബോ്ട്ട്, ചന്ദ്രനിലെ അന്തരീക്ഷത്തെ ഓക്‌സിജനായി മാ്റ്റാന്‍ സാധിക്കുന്ന ഒരു റോവര്‍ അ്‌ല്ലെങ്കില്‍ ചെറിയ ലബോറട്ടി എന്നിവയടക്കം 1,100 പൗണ്ട് കാര്‍ഗോ വഹിക്കാവുന്ന രീതിയിലാണ് മോര്‍ഫിസ് ഡിസൈന്‍ ചെയ്തിരുന്നത്. സുസ്്ഥിരമായി പറക്കാന്‍ സഹായിക്കുന്ന ഹാര്‍ഡ് വെയര്‍ കംപോണന്റിലുളള പിഴവാണ് പരീക്ഷണ ദൗത്യം പരാജയപ്പെടാന്ഡ കാരണമെന്ന നാസ അറിയിച്ചു. ഇത്തരം പിഴവുകള്‍ മുന്നോട്ടുളള യാത്രയില്‍ സഹായിക്കുമെന്നും നാസ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ പ്രോജക്ടിനായി 7 മില്യണ്‍ ഡോളറാമ് നാസ ചെലവഴിച്ചത്. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും പരിസ്ഥിതി സൗഹൃദവാഹനം അയക്കുക എന്ന ലക്ഷ്യത്തോടെയാണ് മോര്‍ഫിയസിന് നാസ രൂപം നല്‍കിയത്. നാസ സാധാരണയായി ഉപയോഗിക്കുന്ന റോക്കറ്റ് ഇന്ധനത്തിന് പകരം മോര്‍ഫിയസിന്റെ പ്രൊ്പ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഓക്‌സിജനും മീഥേനുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടും ഗ്രീന്‍ ഫ്യുവല്‍സ് ഗണത്തില്‍ പെടുന്നതാണ്. മാത്രമല്ല മറ്റ്് ഗ്രഹങ്ങളിലും നിര്‍മ്മിക്കാവുന്നതാണ്. അതിനാല്‍ തന്നെ നിര്‍മ്മാണ ചെലവ് വളരെഅധികം കുറവാണെന്നും നാസ അറിയിച്ചു. നാസയുടെ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് തൊ്്ട്ടുപിന്നാലെയാണ് ച്ാന്ദ്ര പര്യവേഷണ വാഹനം തകര്‍ന്നുവീണത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.