നാസയുടെ ഉപഗ്രഹം മിനിറ്റുകള്‍ള്‍ക്കുള്ളില്‍ ഭൂമിയിലെത്തും. ആറരടണ്‍ ഭാരവും ഒരു ബസ്സിന്റെയത്ര വലിപ്പവുമുള്ള അപ്പര്‍ അറ്റ്‌മോസ്ഫയര്‍ റിസര്‍ച്ച് ഉപഗ്രഹം(യുഎആര്‍എസ്) എവിടെ പതിക്കുമെന്ന കാര്യത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിക്ക് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ ചിന്നിചിതറാന്‍ സാധ്യതയുള്ള ഉപഗ്രഹത്തിന്റെ കഷണങ്ങള്‍ ഭൂമധ്യരേഖയ്ക്ക് 57 ഡിഗ്രി വടക്കുമുതല്‍ 57 ഡിഗ്രി തെക്കുവരെ എവിടെയും പതിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇരുപതു വര്‍ഷം മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചും സൂര്യനുമായുള്ള ബന്ധത്തെ പറ്റിയും പഠിയ്ക്കാന്‍ വേണ്ടി വിക്ഷേപിച്ചതാണിത്.
2005ല്‍ ഇന്ധനം തീര്‍ന്ന ഈ ഉപഗ്രഹത്തിനെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ ശാസ്ത്രകാരന്മാര്‍ക്കാവില്ല. കഷണങ്ങളായി വരുന്നതിനാല്‍ എവിടെയൊക്കെ ഇത് പതിക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഉപഗ്രഹം ചുരുങ്ങിയത് 100 കഷണങ്ങളായെങ്കിലും ചിതറും. അധികഭാഗങ്ങളും സമൂദ്രത്തില്‍ വീഴാനാണ് സാധ്യതയെങ്കിലും ജനവാസമേറിയ പ്രദേശങ്ങളും പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. എവിടെയൊക്കെ പതിക്കുമെന്നത് 12 മണിക്കൂര്‍ മുമ്പ് മാത്രമേ പറയാന്‍ സാധിക്കൂ. എന്തായാലും ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ കഷണങ്ങള്‍ വീഴാനുള്ള സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല