സ്വന്തം ലേഖകന്‍: റഷ്യയില്‍ വിമാനക്കമ്പനി ഉടമയായ കോടീശ്വരി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; അപകട കാരണം അറിയില്ലെന്ന് വിമാന കമ്പനി. റഷ്യയിലെ രണ്ടാമത്തെ വലിയ വിമാനക്കന്പനിയുടെ സഹ ഉടമ വിമാനാപകടത്തില്‍ മരിച്ചു. റഷ്യയിലെ അതിസന്പന്നരില്‍ ഒരാളും സൈബീരിയ എയര്‍ലൈന്‍സിന്റെ പ്രധാന ഓഹരിയുടമയുമായ നതാലിയ ഫിലേവയാണ് മരിച്ചത്.
നതാലിയ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിനു സമീപമുള്ള ഈഗിള്‍ബാഷ് വിമാനത്താവളത്തില്‍ ഇറങ്ങവെ തകരുകയായിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രികനും വൈമാനികനും അപകടത്തില്‍ മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് സൈബീരിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
ഫ്രാന്‍സിലെ കന്‍സാസില്‍നിന്നാണ് നതാലിയയുടെ സ്വകാര്യ വിമാനം ജര്‍മനിയിലേക്കു പോയത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ഏകദേശം 4166 കോടി രൂപയുടെ ആസ്തിക്ക് ഉടമയായിരുന്നു അന്പത്തഞ്ചുകാരിയായ നതാലിയ. വിമാനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല