തന്റെ ആറു വയസുകാരിയ മകളെ വീട്ടില്‍ തനിച്ചാക്കിയ അമ്മക്ക് പതിനെട്ടുമാസം തടവ്. ഒരാഴ്ചയോളം തന്റെ മകളെ ഇവര്‍ വീട്ടില്‍ തനിച്ചാക്കി. ഇതിന്റെ പ്രതിഫലനം കുട്ടിയില്‍ കാണാന്‍ കഴിഞ്ഞതായി ജഡ്ജി പ്രസ്താവിച്ചു. തണുത്തുറഞ്ഞ വീട്ടില്‍ കുട്ടി വെള്ളത്തിന്റെയും ചോക്ലേറ്റ് ഭക്ഷണങ്ങളുടെയും സഹായത്താലാണ് അഞ്ചു ദിവസം പിടിച്ചു നിന്നത്. നതാലി ടെറി എന്ന ഇരുപത്തിയെട്ടുകാരിയാണ് ഈ അമ്മ. ഈ വീട്ടില്‍ ആകെ ഉണ്ടായിരുന്ന സൗകര്യം ഒരു ഫ്ലാറ്റ് ടി.വി. മാത്രമാണെന്ന് പോലീസ് അറിയിച്ചു.
വീട്ടിനുള്ളില്‍ പലയിടങ്ങളിലായി പൂച്ചകാഷ്ഠം കാണപ്പെട്ടു. ആദ്യ ദിനം സ്കൂളില്‍ പോകാന്‍ സ്വയമേ തയ്യാറായ കുട്ടി അമ്മ വരാത്തതിനാല്‍ പോകാതിരിക്കുകയായിരുന്നു. കെന്റിനടുത്ത് ഡാര്‍റ്റ്ഫോര്‍ഡിലെ സ്വന്തം വീട്ടില്‍ ഈ കുട്ടി പിന്നീട് നാല് ദിവസം കൂടെ തള്ളി നീക്കി. തളര്‍ന്നു പോയ കുട്ടി പിന്നീട് അയക്കാരെ വിവരം അറിയിക്കുകയായിരുന്നു. തന്റെ അമ്മ അഞ്ചു ദിവസമായി വീട്ടില്‍ വന്നില്ല എന്നരിയിച്ചതനുസരിച്ചു പിന്നീട് അയല്‍ക്കാര്‍ പോലീസുമായി ബന്ധപ്പെട്ടു. തന്റെ മകളെ ആവശ്യമില്ല എന്നായിരുന്നു നതാലി ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
കുട്ടി പോലീസിന്റെ കൂടെയാണ് എന്നറിഞ്ഞിട്ടും അവളെ കൂടെ കൂട്ടുവാന്‍ അവര്‍ വിസമ്മതിച്ചു. മകള്‍ ഉണരുന്നതിനു മുന്‍പ് ജോലി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമായിരുന്നു എന്ന് നതാലി വെളിപ്പെടുത്തി. എന്നിരുന്നാലും മകളെ വിട്ടിട്ട് പോകേണ്ട സാഹചര്യത്തെപറ്റി ഇവര്‍ വിവരിച്ചില്ല. താന്‍ എല്ലാം ചെയ്യുന്നുണ്ട്, ജോലി മുന്‍പോട്ടു കൊണ്ട് പോകാന്‍ തനിക്ക് കഴിയും എന്നും എന്നാല്‍ മകളെ വിട്ടു എങ്ങോട്ടാണ് പോയത് എന്ന് പറയുവാന്‍ കഴിയില്ല എന്നും ഇവര്‍ അറിയിച്ചു. ജഡ്ജ് ജോയ് ഇത് നീതീകരിക്കാന്‍ ആകില്ല എന്ന് പറഞ്ഞു പ്രോസിക്യൂഷന്‍ വാദം തള്ളിക്കളഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല