സ്വന്തം ലേഖകന്‍: തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെങ്കില്‍ തിരിച്ചു നല്‍കാമെന്ന് നടന്‍ അക്ഷയ് കുമാര്‍. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ഇതേ കാര്യമാണ് കേള്‍ക്കുന്നത്, അവാര്‍ഡ് കരസ്ഥമാക്കിയാല്‍ ഉടന്‍ വിമര്‍ശനം ആരംഭിക്കും. ഇതു പുതുമയുള്ള കാര്യമല്ലെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും 26 വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തിന് അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്ന് അഭിപ്രായം ഉയര്‍ന്നാല്‍ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് റുസ്തം എന്ന ചിത്രത്തില്‍ കെ എം നാനാവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 64ാമത് ദേശീയ പുരസ്‌ക്കാരം അക്ഷയ് കുമാറിന് ലഭിക്കുന്നത്. അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതില്‍ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
സിനിമയില്‍ സ്റ്റണ്ട് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പത്മഭൂഷണ്‍ പോലുള്ള അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പത്മ ഭൂഷണ്‍ പോലുള്ള അവാര്‍ഡുകള്‍ ലഭിക്കണമെങ്കില്‍ വലിയ രീതിയില്‍ മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, എങ്കില്‍ മാത്രമെ പൊത ജനം അവാര്‍ഡിന് വില കല്‍പിക്കൂ എന്നുമായിരുന്നു അക്ഷയുടെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല