ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോല്‍ മലയാള സിനിമയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നുമില്ല. എന്നാല്‍ മികച്ച നടനാകാനുള്ള മത്സരത്തില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനം ജൂറിയംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.
ദാവൂള്‍ എന്ന മറാത്തി സിനിമയിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണിയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഇന്ത്യന്‍ റുപ്പിയിലൂടെ പൃഥ്വിരാജും പ്രണയത്തിലൂടെ മോഹന്‍ലാലുമാണ് ഗിരീഷ് കുല്‍ക്കര്‍ണിക്ക് വെല്ലുവിളിയുയര്‍ത്തിയത്. എന്നാല്‍ പൃഥ്വിരാജ് ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി.
പിന്നീട് മോഹന്‍ലാലും ഗിരീഷ് കുല്‍ക്കര്‍ണിയും തമ്മിലുള്ള പോരാട്ടമായിരുന്നു. ‘പ്രണയ’ത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമല്ല എന്നതായിരുന്നു അദ്ദേഹത്തിന് വിനയായത്. ചിത്രത്തെ നയിക്കുന്നത് അദ്ദേഹം അവതരിപ്പിച്ച മാത്യൂസ് എന്ന കഥാപാത്രമല്ല എന്ന വിമര്‍ശനമുണ്ടായി. ഇതോടെ ദാവൂളിലെ ഗംഭീര പ്രകടനത്തിന് ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രണയത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് സഹനടനുള്ള പുരസ്കാരം നല്‍കിയാലോ എന്നൊരു ആലോചന ജൂറി നടത്തി. എന്നാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടന് സഹനടനുള്ള പുരസ്കാരം നല്‍കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടി ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ‘അഴകര്‍ സ്വാമിയിന്‍ കുതിരൈ’ എന്ന സിനിമയിലെ അഭിനയത്തിന് അപ്പുക്കുട്ടി മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല