സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴെണ്ണം മലയാളം സ്വന്തമാക്കി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സുരഭി മികച്ച നടിയായത്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായി മറാത്തി ചിത്രം കാസവ് ആണ് മികച്ച സിനിമ.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രം. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരം തന്നെ നേടി. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച ബാലനടനായി ആദിഷ് പ്രവീണിനെ തെരഞ്ഞെടുത്തു. കുഞ്ഞുദൈവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
സംവിധായകന്‍ പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. അതേസമയം ജൂറി ചെയര്‍മാന്റെ സൗഹൃദ വലയത്തില്‍പ്പെട്ടവര്‍ക്കാണ് പ്രധാന പുരസ്‌കാരങ്ങള്‍ നല്‍കിയത് എന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ രംഗത്തെത്തി. അലിഗഡ് എന്ന ചിത്രത്തിലെ മനോജ് ബാജ്‌പേയിയുടേയും കമ്മട്ടിപ്പാടത്തിലെ വിനായകന്റേയും ദംഗലിലെ ആമീര്‍ ഖാന്റേയും പ്രകടനത്തെ തഴഞ്ഞ് അക്ഷയിന് മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി.
ജൂറിയേയും പുരസ്‌കാര നിര്‍ണയത്തേയും കളിയാക്കുന്ന ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മറ്റു പ്രധാന പുരസ്‌കാരങ്ങളും ജേതാക്കളും,
സഹനടി സൈറ വസീം(ദങ്കല്‍)
സഹനടന്‍ മനോജ് ജോഷി
തമിഴ് ചിത്രം ജോക്കര്‍
ഹിന്ദി ചിത്രം നീര്‍ജ
സിനിമാ സൗഹൃദ സംസ്ഥാനം ഉത്തര്‍പ്രദേശ്
സിനിമാ നിരൂപകന്‍ ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി ചെമ്പൈമൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ഹ്രസ്വ ചിത്രം അബ
കൊറിയാഗ്രഫി ജനതാ ഗാരേജ്
ഗാനരചന വൈരമുത്തു
ശബ്ദമിശ്രണം കാടു പൂക്കുന്ന നേരം
ബാലതാരങ്ങള്‍ ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
ഓഡിയോഗ്രഫി ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ആനിമേഷന്‍ ഫിലിം ഹം ചിത്ര് ബനാതേ ഹേ
സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ്: നവീന്‍ പോള്‍ (ശിവായ്)
മികച്ച സംവിധായകന്‍: രാജേഷ് മപൂസ്‌കര്‍(വെന്റിലേറ്റര്‍)
മികച്ച പരിസ്ഥിതി സിനിമ: ദ് ടൈഗര്‍ ഹൂ ക്രോസ്ഡ് ദ് ലൈന്‍
മികച്ച നവാഗത സംവിധായകന്‍: ദീപ് ചൗധരി (അലീഫ്)
ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24)
പ്രൊഡക്ഷന്‍ ഡിസൈന്‍: സുവിത ചക്രവര്‍ത്തി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല