എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഒക്ടോബര്‍ 1 മുതല്‍ മിനിമം വേജ് വര്‍ധിക്കും.ശനിയാഴ്ച മുതല്‍ മണിക്കൂറിനു ലഭിക്കുന്ന മിനിമം വേജില്‍ പതിനഞ്ചു പെന്‍സിന്‍റെ വര്‍ധനയാണ് ഉണ്ടാകുക.21 വയസിനു മുകളില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് മണിക്കൂറിനു നിലവിലുള്ള 5.93 പൌണ്ട് എന്ന നിരക്ക് ശനിയാഴ്ച മുതല്‍ 6.08 പൌണ്ട് ആകും.
ഇതോടെ മിനിമം വേജ് ലഭിക്കുന്ന തൊഴിലാളിക്ക് ആഴ്ചയില്‍ 5.625 പൌണ്ടും മാസത്തില്‍ 24.375 പൌണ്ടും വര്‍ഷത്തില്‍ 292.50 പൌണ്ടും വര്‍ധനയുണ്ടാവും.(ആഴ്ചയില്‍ 37.5 മണിക്കൂര്‍ ശരാശരി ജോലി ചെയ്യുന്ന അടിസ്ഥാനത്തിലുള്ള കണക്കാണിത്)
നഴ്സായി ജോലി ചെയ്യുന്ന മലയാളികളില്‍ ഭൂരിപക്ഷത്തിനും മിനിമം വേജില്‍ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ശമ്പള വര്‍ധനക്കായി തൊഴിലുടമ നല്‍കുന്ന ഇന്ക്രിമെന്റിനായി കാത്തിരിക്കേണ്ടി വരും.എന്നാല്‍ മിനിമം വേജ് ലഭിക്കുന്ന കെയറര്‍,ഫാക്റ്ററി തൊഴിലാളികള്‍ തുടങ്ങിയവരുടെ ശമ്പളത്തില്‍ വര്‍ധനയുണ്ടാവും.
ശമ്പളവര്‍ധനയുടെ വിശദ വിവരം ചുവടെ കൊടുക്കുന്നു
the main rate for workers aged 21 and over will increase to £6.08
the 18-20 rate will increase to £4.98
the 16-17 rate for workers above school leaving age but under 18 will increase to £3.68
the apprentice rate, for apprentices under 19 or 19 or over and in the first year of their apprenticeship will increase to £2.60
കഴിഞ്ഞ 11 വര്‍ഷത്തെ മിനിമം വേജ് വര്‍ധനയുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല