സ്വന്തം ലേഖകൻ: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി-എന്‍.പി.പി നിലവിൽ വന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു പാർട്ടി പ്രഖ്യാപനം
ഒരു പാര്‍ട്ടിക്കും എതിരല്ലെന്ന് പാര്‍ട്ടി ചെയര്മാന് വി.വി. അഗസ്റ്റിന് പറഞ്ഞു. തത്കാലം ഒരു മുന്നണിയിലേക്കും ഇല്ല. അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളണമെന്നും റബറിന് അടിസ്ഥാന വില 300 രൂപയാക്കണമെന്നും രൂപീകരണ യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ദേശീയ ന്യൂനപക്ഷ കമ്മിഷന് മുന്‍ അംഗവും കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ ഗ്ലോബല്‍ അധ്യക്ഷനുമായ അഡ്വ. വി.വി. അഗസ്റ്റിനാണ് പാർട്ടിയുടെ ചെയർമാൻ. റബര്‍ ഫാര്‍മേഴ്സ് ഫെഡറേഷന് എന്ന സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.
ജോണി നെല്ലൂരാണ് വര്‍ക്കിങ് ചെയര്മാന്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട, ഉടുമ്പന്‍ചോല മുന്‍ എം.എല്‍.എ. മാത്യു സ്റ്റീഫന്‍, എറണാകുളത്തുനിന്നുള്ള ലൂയിസ് കെ.ഡി. എന്നിവരാണ് ആണ് വൈസ് ചെയര്മാന്മാര്. സി.പി. സുഗതന്, അഡ്വ. എലിസബത്ത് കടമ്പന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജനറല്‍ സെക്രട്ടറിമാരും പാര്ട്ടിയ്ക്കുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല