ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി(നാഡ)യുടെ പ്രതിനിധികളെ കണ്ട ഉടനെ നിലംതൊടാതെ മുങ്ങിയതിനു പിറകെ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ എന്നീ മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടിനു സമീപമുള്ള ടോയ്‌ലറ്റിനരികെ മരുന്നുകള്‍ കുത്തിവയ്ക്കാന്‍ ഉപയോഗിച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തി. എന്നാല്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാത്തതുകൊണ്ടു നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.
13 സ്വര്‍ണവും 15 വെള്ളിയും 11 വെങ്കലവുമായി കേരളം ഇപ്പോഴും മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ദേശീയ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ എം ഡി താര സ്വര്‍ണം നേടി. മേളയിലെ ആദ്യദിനം 3000മീറ്ററിലും കേരള ക്യാപ്റ്റന്‍ ഒന്നാമതെത്തിയിരുന്നു. മേളയുടെ അവസാന ദിവസം നടക്കുന്ന ക്രോസ് കണ്‍ട്രിയില്‍ കൂടി സ്വര്‍ണം നേടിയ ‘ഗോള്‍ഡന്‍ ഹാട്രിക്’ നേടാനാവുമെന്ന പ്രതീക്ഷയിലാണ്.
മേളയുടെ നാലാം ദിനം രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും മാത്രമാണ് കേരളത്തിന് കൂട്ടിച്ചേര്‍ക്കാനായത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പി വി സുഹൈലാണ് കേരളത്തിനുവേണ്ടി രണ്ടാം സ്വര്‍ണം നേടിയത്. ഇതേ ഇനം പെണ്‍കുട്ടികളുടെ ഇനത്തില്‍ ആതിര സുരേന്ദ്രന്‍ വെള്ളിയും സ്വാതി വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ജിബിന്‍ ജെറി വെള്ളിയും സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ക്ലോഡിയ കെ ജോ ജോണ്‍ വെങ്കലവും സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല