സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം പങ്കുവച്ചു. നാഷണല്‍ ഹാര്‍ബറില്‍ നടന്ന എണ്‍പത്തിയെട്ടാമത് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ വംശജരായ വന്യ ശിവശങ്കറും ഗോകുല്‍ വെങ്കിടാചലവും സ്വര്‍ണ ട്രോഫി പങ്കുവച്ചത്.
സ്‌പെല്ലിംഗ് ബീ 2009 ലെ ചാമ്പ്യനായിരുന്ന കാവ്യ ശിവശങ്കറിന്റെ സഹോദരിയാണ് പതിമൂന്നുകാരിയായ വന്യ. കാലിഫോര്‍ണിയ ട്രയല്‍ മിഡില്‍ സ്‌കൂളിലെ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ വന്യ നാലു തവണ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പതിമൂന്നാം സ്ഥാനത്തെത്തിയിരുന്നു. സ്‌പെല്ലിംഗ് ബീ കൂടാതെ നല്ല പിയാനോ വായനക്കാരിയും കൂടിയാണ് വന്യ.
പാര്‍ക്ക്‌വേ വെസ്റ്റ് സ്‌കൂളിലെ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ കഴിഞ്ഞ വര്‍ഷം സ്‌പെല്ലിംഗ് ബീയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഈ വര്‍ഷം 285 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല