കായിക മേളകള്‍ ആവട്ടെ കലാ മേളകള്‍ ആവട്ടെ നന്മയുടെ പൂ മരങ്ങളെ നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങനെ എവിടെയും കാണും .തുടക്കം മുതല്‍ ഒടുക്കം വരെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ പണിയെടുക്കുന്നവര്‍ . എല്ലാ പരിപാടികളുടെയും അന്തിമ വിജയ ആഘോഷ തിമര്‍പ്പില്‍ പലപ്പോഴും ഇവര്‍ പിന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.ഇവരുടെ ചിത്രങ്ങള്‍ പലപ്പോഴും മാധ്യമങ്ങള്‍ ഒപ്പിയെടുക്കാറില്ല .ഇപ്പോഴും സഹായത്തിനായി ഇവര്‍ ഉണ്ടാവുകയും ചെയ്യും . കേവലം നടത്തിപ്പുകാര്‍ എന്നാ ചുരുക്കപ്പേരില്‍ ഇവര്‍ ഒതുങ്ങി പോകും എന്ന തിരിച്ചറിവില്‍ നിന്ന് കൊണ്ട് യുക്മ നാഷണല്‍ കായിക മേളയുടെ വന്‍ വിജയവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവര്ത്തിച്ച നിരവധി പേരില്‍ നിന്നും ചിലരെ അഭിനന്ദിക്കാതെ തരമില്ല.
ഇത്തവണത്തെ യുക്മ നാഷണല്‍ കായിക മേള ബര്‍മിങ്ങ്ഹാമിലെ എര്ടിംഗ്റ്റന്‍ മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ആയിരുന്നു നടന്നത് .കായിക മേളക്ക് അവസരം ഒരുക്കിയത് യുക്മയുടെ മിഡ് ലന്‍സിലെ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട നേതാവായ മിഡ്‌ലാന്റ്‌സ് റിജിയന്റെ ആദ്യ റിജിയണല്‍ പ്രസിഡന്റ് ആയിരുന്ന ഇഗ്‌നെഷിയസ് ചേട്ടന്‍ എന്ന് വിളിക്കുന്ന ഇഗ്‌നെഷിയസ് പേട്ടയില്‍ ആയിരുന്നു . ഈ വര്‍ഷത്തെ ആദ്യ യുക്മ നാഷണല്‍ കമ്മിറ്റിക്ക് ശേഷം കമ്മിറ്റി ചേര്‍ന്നതിനു ശേഷം തൊട്ടടുത്തുള്ള സ്ഥലം എന്ന നിലക്ക് ഇഗ്‌നെഷിയസ്സ് ആയിരുന്നു നടത്തിപ്പുകാരനായ ബിജു പന്നിവേലിയോട് നിര്‌ദേശം വെച്ചത് .അതിജീവനതിന്റെ ആദ്യ കാലങ്ങളില്‍ യുക്മയുടെ മിഡ് ലങ്‌സിന്റെ റിജിയണല്‍ പ്രസിഡന്റായി സേവനം അനുഷ്ട്ടിച്ചിട്ടുള്ള വിശിഷ്ട വ്യക്തിയാണ് ഇഗ്‌നെഷിയസ്സ് ചേട്ടന്‍
ഇഗ്‌നെഷിയസ് പെട്ടയിലിന്റെ മകനാണ് യുക്മ കായിക മേളയുടെ ചാമ്പ്യന്‍ ആയ ജുബിന്‍ പേട്ടയില്‍ . മത്സരിക്കുനത്തില്‍ നിന്ന് മാറി നില്കാതെ ഇപ്പോഴും മത്സരങ്ങളില്‍ മകനോടൊപ്പം ഇഗ്‌നെഷിയസ്സ് ചേട്ടനും ഓടാന്‍ ഇറങ്ങുമ്പോള്‍ യുക്മ പ്രവര്‍ത്തകര്‍ അര്‍പ്പു വിളികളോടെ ആവേശത്തില്‍ ഉയര്‍ത്താറുണ്ട്. ജോണ്‍ സണും , സണ്ണി മോനും , ലാലിച്ചനും ചേര്‍ന്നപ്പോള്‍ ഒരു’ ത്രീ ഇന്‍ വണ്ണ്! ‘ കുട്ടായ്മയില്‍ യുക്മയുടെ ട്രാക്ക് ഇനങ്ങള്‍ കൃത്യ സമയത്ത് നടത്തുവാന്‍ കഴിഞ്ഞത് കൃത്യമായി കുട്ടികളെ വിളിക്കുനതിനും അവരെ ഒരുമിപ്പിച്ചു കൊണ്ട് മല്‍സരങ്ങള്‍ നടത്തുവാന്‍ ഇവര്‍ കാട്ടിയ ആവേശം അവരുടെ ശാരിരിക പരിമിതികളെ മാറി കടക്കുന്നതായിരുന്നു
ഈസ്റ്റ് അന്ഗ്ലിയ റിജിയന്റെ പ്രസിഡന്റാണ് സണ്ണി മോന്‍ മണി ക്കുറുകള്‍ ട്രെയിനില്‍ സഞ്ചരിച്ചു കൃത്യ സമയത്ത് എത്തികൊണ്ട് യുക്മയോടുള്ള കുരു തെളിയിച്ചു കൊണ്ട് ഈസ്റ്റ് അങ്ങ്‌ലിയയുടെ ആവേശം കായിക മേളയില്‍ തെളിയിച്ചു സണ്ണി മോന്‍ മാതൃക യായപ്പോള്‍ കൃത്യ സമയത്തിനു ട്രാക്കിനങ്ങള്‍ തീര്‍ക്കുവാന്‍ യുക്മക്ക് കഴിഞ്ഞു .നിരവധി ശാരിരിക പരിമിതികളെ മറി കടന്നു കൊണ്ട് കുട്ടികളെയും മുതിര്ന്നവരെയും കൃത്യമായി ട്രാക്കിനങ്ങളില്‍ എത്തിച്ചു കൊണ്ട് മാതൃകയായി .ജോണ്‍ സണും. ലാലിച്ചനും സൌത്ത് നിന്നുള്ള യുക്മയുടെ പ്രവര്‍ത്തകരാണ് .
ജോണ്‍സണ്ണ്! യുക്മ സൌത്ത് വെസ്റ്റ് റിജിയന്റെ സെക്രടറി യാണ്. ലാലിച്ചന്‍ ജോര്‍ജ് , ജോണ്‍സണും, ടിറ്റോ തോമസ് , റോജിമോന്‍ , തുടങ്ങിയവര്‍ ട്രാക്കിന്റെ രണ്ടറ്റം നിയന്ത്രിച്ചപ്പോള്‍ കൃത്യതയാര്‍ന്നു 2015 യുക്മ കായിക മേള അവസാനിക്കുവാന്‍ കാരണം തേടേണ്ട ആവശ്യം ഇല്ലാതെയായി. സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് മുന്‍ റിജിയണല്‍ പ്രസിഡന്റ് ആയിരുന്നു റോജിമോന്‍
ഷോട്ട് പുട്ട് മത്സരങ്ങള്‍ നിയന്ത്രിച്ചത് സെന്‍സ് നൈനിട്ടന്‍ , വര്‍ഗീസ് ജോണ്‍ തുടങ്ങിയവര്‍ ആയിരുന്നു ,
ലോങ്ങ് ജമ്പ് മത്സരങ്ങള്‍ ., ബിനു പാരിപാള്ളി , ഷാജി ചരമേല്‍ , വിനു ഹോര്‍മിസ്, സുജു ജോസഫ് , എന്നിവരായിരുന്നു മുന്‍പ് ഇല്ലാതിരുന്നു സൂപ്പര്‍ സെനിഒര്‍സ് മത്സരങ്ങള്‍ അന്ന് ഏറെ ആവേശം വിതറിയത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല . കരുത്തന്മാര്‍ നിറഞ്ഞു നിന്ന വടം വലി മത്സരങ്ങള്‍ , കവേന്റ്രി കേരള കമ്മ്യൂണിറ്റി ,വുസ്റ്റെര്‍ മലയാളി അസോസിയേഷന്റെ വുസ്റ്റെര്‍ തെമ്മാടി, റിതം ഹൊര്‍ഷൊം , അന്‌ടോവേര്‍ മലയാളി അസോസിയേഷന്‍ നോട്ടിന്ഘം മലയാളി കള്‍ചറല്‍ അസോസിയേഷന്‍ , മലയാളി അസോസിയേഷന്‍ പോര്‍ട്‌സ്‌മൌത്ത് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു .
വടം വലി മത്സരങ്ങള്‍ നിയന്ത്രിച്ചത് വിജി കെ പി, സണ്ണിമോന്‍ മത്തായി ,അഡ്വ സിജു, തുടങ്ങിയവര്‍ ആയിരുന്നു. കുടാതെ ഓഫീസ് നിര്‍വഹണം സുനില്‍ രാജന്റെ നേതൃത്വത്തില്‍ കുറവുകള്‍ നികത്തി പൂര്‍ത്തിയാക്കിയതും വിജയത്തിന് അക്കം കൂട്ടി
മനോജ് കുമാര്‍ പിള്ള , റ്റിട്ടു സിറിയക്ക്, ബയ്ജു തോമസ് , തുടങ്ങിയവരെ കുടാതെ മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് ബിനുമോന്‍ വാല്‍സല്‍ , ജോര്‍ജ് ദേവസ്സി , വാല്‍സല്‍ പ്രസിഡന്റ് ജോണ്‍ മുളയിങ്കല്‍,സന്തോഷ് തോമസ്, സിറില്‍ സ്‌റൊകെ ഓണ്‍ ട്രെന്‍ഡ് , ബെന്നി വുസ്റ്റെര്‍ , സാജു എബ്രഹാം, മോന്‍സി എബ്രഹാം.എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആകെ തുകയാണ് ഈ വിജയം. നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കായിക മേള ചരിത്രത്തില്‍ ആദ്യമായി ലാഭകരമായി നടത്തുവാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ആണ് നാഷണല്‍ കമ്മിറ്റി എന്ന് സജിഷ് ടോം അറിയിച്ചു .
വിജയിപ്പിക്കുവനായി സഹകരിച്ചമുഴുവന്‍ യുക്മ അസ്സോസ്സിയെഷനുകളെയും പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ട് അനുമോദിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല