സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഗ്രാമങ്ങളിലെ മൂന്നിലൊരു കുടുംബം ദാരിദ്രത്തിലെന്ന് ദേശീയ സര്‍വേ. ആദ്യ ദേശീയ സാമൂഹിക, സാമ്പത്തിക ജാതി സര്‍വേയിലാണ് ഗ്രാമങ്ങളില്‍ മൂന്നിലൊരു കുടുംബം ആവശ്യമായ വരുമാനമില്ലാതെ ഇപ്പോഴും ഒറ്റമുറിവീട്ടില്‍ കഴിയുകയാണെന്ന വെളിപ്പെടുത്തലുള്ളത്.
ഈ കുടുംബങ്ങളെയെല്ലാം തന്നെ ദരിദ്രരായി പരിഗണിക്കേണ്ടതുണ്ടെന്നും ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാതരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും ഈ കുടുംബങ്ങള്‍ അര്‍ഹരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
17.91 കോടി ഗ്രാമീണ കുടുംബങ്ങളിലാണ് സര്‍വെ നടത്തിയത്. ഇതില്‍ 31.26 ശതമാനം പേരും പാവപ്പെട്ടവരാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇവരില്‍ 21.5 ശതമാനം കുടുംബങ്ങളും പട്ടികജാതി, പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ടവരാണ്. 13.25 ശതമാനം കുടുംബങ്ങള്‍ കഴിയുന്നത് ഒരൊറ്റ മുറിയുള്ള കൂരയ്ക്ക് കീഴിലാണ്.
3 ശതമാനത്തിലധികം കുടുംബങ്ങളിലും 16 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളുകളില്ല. അതുപോലെ നാലുശതമാനത്തിനടുത്ത് കുടുംബങ്ങളും പോറ്റുന്നത് സ്ത്രീകളാണെന്നും സര്‍വെ പറയുന്നു. മാസ വരുമാനം 5000 ത്തില്‍ താഴെയുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കുടുംബങ്ങളെയാണ് സര്‍വെയ്ക്കായി തെരഞ്ഞെടുത്തത്.
സര്‍വെ പ്രകാരം ദരിദ്ര കുടുംബങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ മധ്യപ്രദേശാണ്. രണ്ടാംസ്ഥാനത്ത് ഛത്തീസ്ഗഢും മൂന്നാം സ്ഥാനത്ത് ബീഹാറുമാണ്. തൊഴില്‍, വിദ്യാഭ്യാസം, മതം, വരുമാനം, താമസം, ഭൂമി എന്നിവയൊക്കെയാണ് സര്‍വെക്ക് മാനദണ്ഡമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല