1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2011

കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ച കേസില്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരായ സീരിയല്‍ നടി സംഗീതമോഹനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. പൊലീസ് സ്റ്റേഷനില്‍ എത്തിയ നടിയെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയത് കുറച്ച് നേരം സംഘര്‍ഷത്തിന് ഇടയാക്കി.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഗീത കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ 21നായിരുന്നു അപകടം നടന്നത്. സംഗീത മോഹന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടയില്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്‍ പിറകെവന്ന ലോറിയുടെ ചക്രത്തിനിടയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മരിക്കുകയായിരുന്നു. 25000 രൂപയുടെ രണ്ട്‌ ആള്‍ ജാമ്യത്തിലും സ്വന്തം ജാമ്യത്തിലുമാണ്‌ പൊലീസ് ഇവരെ വിട്ടയച്ചത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.