ലണ്ടന്‍ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക് രംഗത്തെത്തി. അഞ്ച് വര്‍ഷത്തെ സ്ഥിരനിരക്കിലുളള വായ്പക്കാണ് കുറഞ്ഞ പലിശനിരക്ക് നാറ്റ് വെസ്്റ്റ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ മാസമാദ്യം എച്ച്എസ്ബിസി കുറഞ്ഞ പലിശനിരക്കുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വായ്പാ മേഖലയില്‍ പലിശ കുറയ്ക്കല്‍ വിപഌവത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്.
നിലവില്‍ വായ്പകളുടെ അമിത പലിശയും സാമ്പത്തികമാന്ദ്യവും കാരണം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ബാങ്കുകളുടെ ഈ പലിശ കുറയ്ക്കല്‍ നടപടികള്‍ കൂടുതല്‍ ആശ്വാസമാകുമെന്നാണ് കരുതുന്നത്. 2.99 ശതമാനമായിരുന്നു എച്ച്എസ്ബിസി ഈ മാസം ആദ്യം നടപ്പിലാക്കിയ പലിശനിരക്ക്. എന്നാല്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡിന്റെ സഹോദര സ്ഥാപനമായ നാറ്റ് വെസ്റ്റ് ബാങ്ക് 2.95 ശതമാനം പലിശനിരക്കുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനെത്തുന്നത്. കൂടുതല്‍ ബാങ്കുകള്‍ പലിശ കുറച്ചുകൊണ്ട് രംഗത്ത് എത്തുന്നതോടെ ഈ മേഖലയില്‍ ഒരു പലിശ കുറയ്ക്കല്‍ യുദ്ധം തന്നെ നടക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ വീടിന് 40 ശതമാനം ഇക്വിറ്റിയുളളവര്‍ക്ക് മാത്രമേ നാറ്റ് വെസ്റ്റിന്റെ ഈ ഓഫര്‍ ലഭ്യമാവുക.യുളളൂ. ഒപ്പം 2,495 പൗണ്ട് ഫീസായും നല്‍കണം. സാമ്പത്തിക മാന്ദ്യവും അമിത പലിശനിരക്കും കാരണം വായ്പയുടെ നിരക്കില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ഫണ്ടിംഗ് ഫോര്‍ ലെന്‍ഡിങ്ങ് എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറായത്. ജൂണില്‍ ബാങ്കുകള്‍ അനുവദിച്ച വായ്പകളുടെ എണ്ണം 44,192 ആണ്. 48000 വായ്പകള്‍ നല്‍കേണ്ടിവരുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഇത്. തുടര്‍ന്ന് ജൂലൈയില്‍ വീടുകളുടെ വിലയില്‍ 0.1 ശതമാനം കുറവുണ്ടായിരുന്നു. ജൂണില്‍ 355 മില്യണ്‍ പൗണ്ട് വായപ എടുത്തവര്‍ തിരികെ അടച്ചപ്പോള്‍ ബാങ്കുകളുടെ മൊത്തം കടം 635 മില്യണായി ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല