യൂറോപ്പിലെ പ്രശസ്തമായ ഭാരതീയ ശാസ്ത്രീയ നൃത്ത കലാകേന്ദ്രങ്ങളിലൊന്നായ നാട്യ പ്രിയയുടെ ഈ വര്‍ഷത്തെ കലാ സന്ധ്യ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും. ഈസ്റ്റ് ആംഗ്ലിയായിലെ നോര്‍വിച്ചിലുളള പ്രശസ്തമായ പ്ലേ ഹൗസ് തീയേറ്ററില്‍ വൈകുന്നേരം 7.30 മുതലാണ് നൃത്ത സന്ധ്യ അരങ്ങേറുന്നത്. രണ്ടാം തവണയാണ് നാട്യപ്രീയയുടെ കലാസന്ധ്യ അരങ്ങേറുന്നത്.
വിദേശികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഭാരതീയ ശാസ്ത്രീയ നൃത്ത രൂപങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് നാട്യപ്രീയയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പങ്കെടുത്ത നൃത്ത സന്ധ്യയുടെ വിജയമാണ് ഇക്കുറിയും പരിപാടി നടത്താന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് നൃത്തസന്ധ്യയുടെ പ്രധാന അദ്ധ്യാപികയായ ആന്‍ടിപ്‌സ് പറയുന്നു.
മഹാഭാരതത്തിലെ ഒരു ഏടാണ് ഇക്കുറിയും കലാസന്ധ്യയിലെ പ്രധാന നൃത്ത ശില്പത്തിന് ആധാരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ചൂതുകളിയിലൂടെ പാണ്ഡവരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ശകുനിയുടെ കുടില തന്ത്രങ്ങളാണ് ഇക്കുറി നൃത്തശില്പമായി നാട്യപ്രിയയിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തിക്കുന്നത്. വിദേശികള്‍ അടക്കം നിരവധി പേര്‍ ആസ്വാദകരായി എത്തുന്ന ചടങ്ങിലേക്കുളള പ്രവേശനം പാസ്സ് മുഖേനയാണ് നിയന്ത്രിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : ബോക്‌സ് ഓഫീസ് – 01603598598
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല