പ്രശ്‌നക്കാരായ കുട്ടികളെക്കൊണ്ട് ബ്രിട്ടനിലെ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ പറഞ്ഞനുനയിപ്പിച്ച്് കിടപ്പുമുറിയിലേക്ക് കൊണ്ടുവരാനും പലരും ബുദ്ധിമുട്ടുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
കുട്ടികള്‍ നിയന്ത്രണമില്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതും തടയാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് 36ശതമാനം മാതാപിതാക്കളും സമ്മതിക്കുന്നു. കിടക്കുമ്പോള്‍ കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുത്തിരുന്ന കാലംതന്നെ മറഞ്ഞുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല കുട്ടികളെയും കിടപ്പുമുറിയിലെത്തിക്കാന്‍ കൈമടക്ക് കൊടുക്കേണ്ട ഗതിയാണെന്നും പല മാതാപിതാക്കളും സമ്മതിച്ചിട്ടുണ്ട്.
കുട്ടികളെ പറഞ്ഞുമനസിലാക്കി കിടപ്പുമുറിയിലെത്തിക്കാന്‍ ബ്രിട്ടനിലെ മാതാപിതാക്കള്‍ക്ക് 23 മിനുറ്റ് എടുക്കേണ്ടിവരുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ പല മാതാപിതാക്കള്‍ക്കും കുട്ടികളെ അടക്കിനിര്‍ത്തുന്നതിനായി 40 മിനുറ്റുവരെ എടുക്കേണ്ടിവരുന്നുണ്ട്. മഞ്ച്ബഞ്ച് ചില്‍ഡ്രന്‍സ് ബുക്ക് നടത്തിയ അന്വേഷണത്തിലാണ് പുതിയ കാര്യങ്ങള്‍ വ്യക്തമായിട്ടുള്ളത്.
ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കാന്‍ കഴിയാറില്ലെന്ന് 44 ശതമാനം അച്ഛനമ്മമാരും പറയുന്നു. കുട്ടികളുടെ സ്വഭാവം പലപ്പോഴും കിടപ്പുമുറിയെ യുദ്ധക്കളമാക്കാറുണ്ടെന്നും മാതാപിതാക്കള്‍ പരിഭവപ്പെടുന്നു. ഓഫീസിലെ ജോലിക്കുശേഷം ഏറെ ക്ഷീണിച്ചായിരിക്കും വീട്ടിലെത്തുകയെന്നും കുട്ടികളുടെ പരാക്രമങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്നും െ്രെബറ്റൊണിലെ 32കാരനായി ഓഫീസ് മാനേജര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല