ഇന്ത്യയില്‍ ഫ്രീ സെക്സ് നടപ്പിലാകുകയും വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്താല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്ന് നടി നവ്യ നായര്‍. ഒരു പ്രമുഖ മാസികക്ക് നല്കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
വേശ്യാവൃത്തി നിയമപരമായിട്ടുള്ള രാജ്യങ്ങളില്‍ പീഡനങ്ങള്‍ കുറവാണ്. എന്നാല്‍ ഇന്ത്യ പോലെ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യത്താവട്ടെ ഓരോ ദിവസം സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുകയും ചെയ്യുന്നു.
വലിപ്പം കൊണ്ട് ഇന്ത്യയെക്കേള്‍ ചെറിയ രാജ്യങ്ങളില്‍ പോലും സ്ഥിതി ഇതിനേക്കാള്‍ ഭേദമാണ്. പീഡനക്കേസില്‍ പ്രതികളാകുന്നവരുടെ കുടുംബ പശ്ചാത്തലം വളരെ മോശമാണെന്നാണ് കാണുന്നത്. കാമവും ക്രോധവുമെല്ലാം വളരെ ചെറുപ്പത്തില്‍ മനസില്‍ കയറിപ്പറ്റുന്നതിനാല്‍ നല്ല ശീലങ്ങള്‍ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും നവ്യ അഭിപ്രായപ്പെട്ടു.
അടുത്ത ജന്മത്തില് ഒരു പുരുഷനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും നവ്യ വെളിപ്പെടുത്തി. സമൂഹത്തില്‍ സ്ത്രീകള്‍ ഒരുപാട് പ്രശ്നങ്ങള്‍ക്ക് നടുവിലാണ്. ഏതു കേസെടുത്താലും ഇരകളെ കെണിയിലാക്കാന്‍ ഒരു സ്ത്രീയുടെ സഹായമുണ്ടാകും എന്നത് കഷ്ടമാണെന്നും നവ്യ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല