സ്വന്തം ലേഖകന്‍: അവാര്‍ഡ് നിശയില്‍ മേക്കപ് ചതിച്ചു, നടി നവ്യ നായര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. കഴിഞ്ഞ ദിവസം നടന്ന പ്രമുഖ ചാനലിന്റെ അവാര്‍ഡ് നിശയിലെ വേദിയിലാണ് മുഖത്ത് കട്ടികൂടിയ മേക്കപ്പുമായി നവ്യ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡ് നിശ ഇന്നലെ ടിവിയില്‍ സംപ്രേഷണം ചെയ്തതോടെ ട്രോളര്‍മാര്‍ നവ്യക്കെതിരെ കൂട്ടമായി രംഗത്തെത്തി.
ചടങ്ങില്‍ നവ്യയുടെ നൃത്തം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും മേക്കപ്പിലെ പാളിച്ച നടിക്ക് പാരയായി. നിരവധി ട്രോളുകളാണ് നവ്യയുടെ മേക്ക്അപ്പിന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ അമിത മേക്കപ്പിന് ക്ഷമാപണം നടത്തി നടി രംഗത്തെത്തി.
നവ്യയുടെ മുഖത്തെ കൂടിയ അളവിലുള്ള മേക്കപ്പിനെ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സലിംകുമാറിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്തും ഏഷ്യന്‍ പെയിന്റ്സ് സ്പോണ്സര് ആയിരുന്നതിനാലാണ് എന്ന രീതിയിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് നവ്യ ക്ഷമാപണം നടത്തിയത്.
അവാര്‍ഡ് നിശയിലെ മേക്കപ്പിനെ ചൊല്ലി നിരവധി പേഴ്സണല്‍ മെസേജുകള്‍ കിട്ടി. മേക്കപ്പ് കൂടുതലായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരെ ഇത് വിഷമത്തിലാക്കിയെന്ന് മനസ്സിലാക്കുന്നു. തെറ്റ് തെറ്റ് തന്നെയാണെന്നും അടുത്ത തവണ ശരിയാക്കാം എന്നേ പറയാനാകൂ എന്നും മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ആരും കുറ്റപ്പെടുത്തരുതെന്നും നവ്യ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല