ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാം എന്ന മോഹനവാഗ്ദാനം വിശ്വസിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ നിരവധി പേര്‍ഇന്ന് കേസും കൂട്ടവുമായി നടക്കുകയാണ്. നടി നവ്യാ നായരും ഇങ്ങനെ ഒരു കെണിയില്‍ വീണു. നവ്യ ഫ്ലാറ്റ് കമ്പനിക്കെതിരെ കേസും കൊടുത്തു. എന്നാല്‍ നവ്യയാണ് പറ്റിച്ചതെന്ന് കാണിച്ച് ഫ്ലാറ്റ് നിര്‍മ്മാണ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
ശ്വാസ് ബില്‍ഡേഴ്സ് എന്ന കമ്പനിയാണ് നവ്യയ്ക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനിയുമായി കരാറുണ്ടാക്കി, അഡ്വാന്‍സും നല്‍കിയ ശേഷം നവ്യ പിന്‍മാറി എന്നാണ് പരാതിയില്‍ പറയുന്നത്. ശ്വാസ് ബില്‍ഡേഴ്സിന്റെ തൃപ്പൂണിത്തുറയിലെ ‘മസ്റ്റിക് ഹെറിറ്റേജ്‘ എന്ന പദ്ധതിയില്‍ രണ്ട് ഫ്ലാറ്റുകള്‍ വാങ്ങാനാണ് നവ്യ കരാര്‍ ഒപ്പിട്ടതത്രേ.
പക്ഷേ താന്‍ പറ്റിക്കപ്പെട്ടു എന്ന് അറിഞ്ഞ് നവ്യയാണ് ആദ്യം കോടതിയെ സമീപിച്ചത് എന്നാണ് വിവരം. നവ്യ ആവശ്യപ്പെട്ടത് പ്രകാരമുള്ള ഫ്ലാറ്റിന്റെ വില 23,93,600 രൂപയാണ്. ഇതില്‍ അഡ്വാന്‍സ് തുകയായി 9,60,000 രൂപ അടച്ചശേഷമാണ് കമ്പനിക്ക് ഫ്ലാറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി ഇല്ലെന്ന് നവ്യ അറിഞ്ഞത്. തുടര്‍ന്നാണ് നവ്യ നിയമത്തിന്റെ വഴി തേടിയത്. പിന്നീട് കമ്പനി നവ്യയ്ക്കെതിരെ കോടതിയില്‍ പോകുകയായിരുന്നു. കമ്പനിയുടെ ഹര്‍ജിയില്‍ ഏപ്രില്‍ 25-ന് നവ്യയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല