സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയിരുന്നെന്ന വെളിപ്പെടുത്തലുമായി പുതിയ പുസ്തകം. മുന്‍ പാക് ചാര സംഘടനാ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഷെരീഫിനെതിരായ ആരോപണം.
മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമാ ഖാലിദ് എഴുതിയ ‘ഖാലിദ് ഖവാജാ: ഷാഹിദ്ഇഅമാന്‍’ എന്ന പുസ്തകമാണ് ഷെരീഫിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി(പി.പി.പി)ക്ക് എതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനാണ് പാകിസ്താന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ നവാസ് ഷെരീഫ് ലാദനില്‍നിന്നും പണം സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ ആരോപിക്കുന്നു.
ഇസ്ലാമിക രീതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന ഷെരീഫിന്റെ പ്രസ്താവനയാണ് ലാദനെ ആകര്‍ഷിച്ചത്. തുടര്‍ന്ന് ഭീമമായ തുകയാണ് ലാദന്‍ ഷെരീഫിന് നല്‍കിയത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഷെരീഫ് വാക്കു പാലിച്ചില്ലെന്നും ഷമാമാ പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല