സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നവും ഉയര്‍ത്തിപ്പിടിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. യു.എന്‍ പൊതുസഭയിലെ തന്റെ പ്രസംഗത്തിലാണ് പാക് പ്രധാനമന്ത്രി കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്.
ദീര്‍ഘനാളായി കാശ്മീര്‍ പ്രശ്‌നം ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും ഏറ്റുമുട്ടലല്ല സഹകരണമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വേണ്ടെതെന്നും നവാസ് ഷെരീഫ് പറഞ്ഞു. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ കാശ്മീര്‍ ജനതയുടെ ഹിതം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനം നിലനിറുത്താന്‍ നാലിന നിര്‍ദ്ദേശങ്ങളും പാക് പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 2003ലെ സമാധാന ഉടമ്പടി അനുസരിച്ച് അതിര്‍ത്തിയില്‍ വെടി നിറുത്തല്‍ പാലിക്കുക, ഒരു സാഹചര്യത്തിലും സൈനിക ആക്രമണം നടത്താതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നവാസ് ഷെരീഫ് മുന്നോട്ടുവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല