1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന് കഴിഞ്ഞ ദിവസമാണ് ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷെരീഫ് വെളിപ്പെടുത്തിയത്.

എന്നാല്‍ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷവും പാക് സൈന്യവും നവാസിനെതിരെ തിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ വസ്തുതകള്‍ മനസ്സിലാക്കുന്നതിന് മുന്‍പ് പാകിസ്താനിലെ സാമൂഹ്യമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും അതിനൊപ്പം നിന്നു, നവാസിന്റെ വാക്താവ് അറിയിച്ചു. അതേസമയം പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ സമിതിയുടെ ഉന്നതതല യോഗം വിളിക്കാനിരിക്കെയാണ് പ്രസ്താവന തിരുത്തി നവാസ് രംഗത്തെത്തിയത്.

നേരത്തെ ‘ഡോണ്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം നവാസ് ഷെരീഫ് സമ്മതിച്ചത്. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം മുംബൈയിലെ 10 ഇടങ്ങളില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.