1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2016

സ്വന്തം ലേഖകന്‍: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ നിര്‍ദേശം. കശ്മീര്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ കരിദിനം ആചരിക്കുകയും ചെയ്തു. അവകാശങ്ങള്‍ക്കായി പോരാടുന്ന കശ്മീര്‍ ജനതക്കൊപ്പമാണ് പാകിസ്താനെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനാണിതെന്നും ഷെരീഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കശ്മീര്‍ സ്വതന്ത്രമായാല്‍ അവിടുത്തെ ജനതയെ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ല. കശ്മീര്‍ തര്‍ക്കഭൂമിയാണെന്ന് യു.എന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരികളുടെ അവകാശത്തെ മാനിച്ച് ജനഹിത പരിശോധന നടത്താനാണ് ഇന്ത്യ തയ്യാറാകേണ്ടത്. കശ്മീര്‍ പ്രശ്‌നം ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷെരീഫ് പറയുന്നു.

അധിനിവേശ മേഖലയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോക സമൂഹത്തിന് ആശങ്കയുളവാക്കുന്നുവെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ കരിദിനം ആചരിക്കുന്ന പാകിസ്താനില്‍ വിവിധ പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് കശ്മീരിലെ സ്ഥിതി വഷളായത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 45 ആയിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.