സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസും പനാമ രേഖകളും, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക് സൈന്യം, പാകിസ്താന്‍ പട്ടാള ഭരണത്തിലേക്കോ? ഷെരീഫിനും കുടുംബത്തിനും വിദേശ നിക്ഷേപമുണ്ടെന്ന പാനമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരെ അന്വേഷണമാകാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം ഭരണത്തില്‍ പിടിമുറുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെരീഫ് രാജിവയ്ക്കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. പകരം ആസൂത്രണകാര്യ മന്ത്രിയെയാണ് സൈന്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.
സംയുക്ത അന്വേഷണ സംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നവാസ് ഷെരീഫിനും മകള്‍ മറിയമിനും മറ്റു സഹോദരങ്ങള്‍ക്കും വിദേശത്ത് ആസ്തിയുള്ളതായും വരവില്‍ കവിഞ്ഞ് സ്വത്തുള്ളതായും വ്യക്തമാക്കുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ഷെരീഫിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മറുപടിയില്‍ ഏറെയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. മൊഴി രേഖപ്പെടുത്തുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ നേരിടുന്നതിന് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഷെരീഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം ഈ യോഗത്തില്‍ ഇറക്കിയേക്കും. ഭരണകക്ഷിയുടെ യോഗവും നാളെ ചേരുന്നുണ്ട്. ഈ യോഗത്തിലും ഷെരീഫിന് പിന്തുണ ലഭിക്കും. പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നും ഷെരീഫിന്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ട്. അവസരം ഒത്തുവന്നാം സൈന്യം ഷെരീഫിനെ അട്ടിമറിച്ച് ഭരണം പിടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല